വീഡിയോ ദൃശ്യം 
Sports

13 പന്തില്‍ 50 റണ്‍സ്, അതിവേഗം അര്‍ധ ശതകം തൊട്ട്‌ സുനില്‍ നരൈന്‍; റെക്കോര്‍ഡ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കോമില വിക്ടോറിയന്‍സിന് വേണ്ടിയാണ് നരൈന്‍ ബാറ്റിങ് വെടിക്കെട്ട് പുറത്തെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: 13 പന്തില്‍ അര്‍ധ ശതകം കണ്ടെത്തി സുനില്‍ നരൈന്‍. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കോമില വിക്ടോറിയന്‍സിന് വേണ്ടിയാണ് നരൈന്‍ ബാറ്റിങ് വെടിക്കെട്ട് പുറത്തെടുത്തത്. 

ട്വന്റി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധ ശതകത്തില്‍ മാര്‍കസ് ട്രെസ്‌കോത്തിക്കിനൊപ്പം നരൈന്‍ എത്തി. 12 പന്തില്‍ നിന്ന് അര്‍ധ ശതകം കണ്ടെത്തിയ യുവരാജ് സിങ്, ക്രിസ് ഗെയ്ല്‍ എന്നിവരാണ് ഒന്നാമത്. 

ചിറ്റോഗ്രാം ചലഞ്ചേഴ്‌സിന് എതിരായ കളിയില്‍ കോമില വിക്ടോറിയന്‍സിനായി നരൈന്‍ ഓപ്പണറായാണ് ഇറങ്ങിയത്. 6,4,4,6,6,4,6,0,4,6,1,6 എന്നതാണ് നരെയ്ന്‍ നേരിട്ട 13 ഡെലിവറിയിലെ കണക്ക്. 5 ഫോറും ആറ് സിക്‌സുമാണ് നരെയ്‌ന്റെ ബാറ്റില്‍ നിന്ന് വന്നത്. 

നരൈയ്‌ന്റെ ബാറ്റിങ് മികവില്‍ 12.5 ഓവറില്‍ കോമില 149 റണ്‍സ് വിജയ ലക്ഷ്യം മറികടന്നു. 16 പന്തില്‍ 57 റണ്‍സ് എടുത്താണ് നരൈന്‍മടങ്ങിയത്. ഡുപ്ലസിസ് 30 റണ്‍സും നേടി. നരെയ്‌ന്റെ ബാറ്റിങ് ഫോം ഐപിഎല്ലിന് ഒരുങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ഇരുട്ടില്‍ തന്നെ; എസിയുടെ താപനില 25ഡിഗ്രിക്ക് മുകളിലാക്കണം; അലങ്കാരവിളക്കുകള്‍ വേണ്ട; പവര്‍ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി

പശുവിനെ കെട്ടുന്നതിനിടെ താഴ്ചയിലേക്ക് വീണ് വീട്ടമ്മ മരിച്ചു

'ഓടുന്ന വണ്ടിയില്‍ നമ്മള്‍ ഓടിയിട്ട് കാര്യമില്ല, കറന്റ് വന്നാലേ സംസാരിക്കാന്‍ പറ്റുകയുള്ളു'; മുഖ്യമന്ത്രിക്ക് 'കട്ട്' പറഞ്ഞ് കറന്റ്

മെല്‍ബണിലെ തുറന്ന വേദിയില്‍ മുത്തപ്പനെ കെട്ടിയാടിയത് ആചാരലംഘനം, വികലമായി ചിത്രീകരിച്ചത് പ്രതിഷേധാര്‍ഹം: സമുദായ സംഘം

കേരളത്തില്‍ കപ്പല്‍ നിര്‍മാണത്തിന് ടാറ്റ ഗ്രൂപ്പ്; തൂഫാനില്‍ കേരളത്തിന് കൈ കൊടുത്ത് തമിഴ്‌നാട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍