കട്ടക്കില്‍ രണ്ടാം ട്വന്റി20ക്ക് മുന്‍പ് പരിശീലനം നടത്തുന്ന ഹര്‍ദിക് പാണ്ഡ്യ/ഫോട്ടോ: എഎഫ്പി 
Sports

'30 പന്തില്‍ 70-80 റണ്‍സ് എടുക്കും, പന്തിന് മുന്‍പേ ഹര്‍ദിക്കിനെ വിടണം'; മാറ്റം വേണമെന്ന് മുന്‍ താരം

'10-12 ഓവറില്‍ വിക്കറ്റ് വീണ് കഴിഞ്ഞാല്‍ ഹര്‍ദിക്കിനെ ബാറ്റിങ് പൊസിഷനില്‍ മുകളിലായി ഇറക്കണം'

സമകാലിക മലയാളം ഡെസ്ക്

കട്ടക്ക്: ഹര്‍ദിക് പാണ്ഡ്യയെ ബാറ്റിങ് പൊസിഷനില്‍ ഋഷഭ് പന്തിനും മുന്‍പേ ഇറക്കണമെന്ന് മുന്‍ താരം ആകാശ് ചോപ്ര. 30 പന്തില്‍ നിന്ന് 70-80 റണ്‍സ് കണ്ടെത്താന്‍ ഹര്‍ദിക്കിന് കഴിയും എന്നാണ് ആകാശ് ചോപ്ര പറയുന്നത്. 

10, 12 ഓവറില്‍ വിക്കറ്റ് വീണ് കഴിഞ്ഞാല്‍ ഹര്‍ദിക്കിനെ ബാറ്റിങ് പൊസിഷനില്‍ മുകളിലായി ഇറക്കണം എന്നാണ് എനിക്ക് തോന്നുന്നത്. 30 പന്തുകള്‍ കളിക്കാന്‍ നല്‍കിയാല്‍ അവന്‍ 70 റണ്‍സോ 80 റണ്‍സോ കണ്ടെത്തും. അങ്ങനെ എന്തെങ്കിലുമാവും ഹര്‍ദിക് ചെയ്യുക. ഋഷഭ് പന്തിന് മുകളില്‍ ഹര്‍ദിക് പാണ്ഡ്യയെ ഇറക്കണം, ആകാശ് ചോപ്ര പറയുന്നു. 

ചഹലിനെ ബൗളിങ്ങില്‍ ആദ്യം കൊണ്ടുവരണം. ഫുള്‍ ക്വാട്ടയും നല്‍കണം. അതാണ് ഉറപ്പായും ചെയ്യേണ്ട കാര്യം. ആര്‍സിബിക്ക് വേണ്ടി കളിക്കുമ്പോള്‍ ഡെത്ത് ഓവറില്‍ 9 റണ്‍സ് എന്നതാണ് ഹര്‍ഷല്‍ പട്ടേലിന്റെ കണക്ക്. എന്നാല്‍ ഇന്ത്യന്‍ കുപ്പായത്തില്‍ വരുമ്പോള്‍ അത് 11 ആയി ഉയരുന്നു എന്നും ആകാശ് ചോപ്ര ചൂണ്ടിക്കാണിച്ചു. 

പ്ലേയിങ് ഇലവനില്‍ ഇന്ത്യ മാറ്റം വരുത്തേണ്ടതില്ല എന്നും ആകാശ് ചോപ്ര പറഞ്ഞു. ഇതേ ടീമായി മുന്‍പോട്ട് പോകുക. കാരണം അടിക്കടി മാറ്റങ്ങള്‍ വന്നാല്‍ അത് വിപരീത ഫലമാവും നല്‍കുക. എന്നാല്‍ ദീപക് ഹൂഡ ആദ്യ ട്വന്റി20 കളിക്കേണ്ടതായിരുന്നു എന്നും ആകാശ് ചോപ്ര പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT