Sports

700 കോടി രൂപ, മൂന്ന് സിറ്റി താരങ്ങള്‍; മെസിക്ക് വേണ്ടി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഓഫര്‍ ഇങ്ങനെ

ഗബ്രിയേല്‍ ജീസസിനെ ന്യൂകാമ്പിലേക്ക് എത്തിക്കുന്നതില്‍ അനുകൂല നിലപാടാണ് ബാഴ്‌സയില്‍ നിന്നും വന്നത്

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ബാഴ്‌സയ്ക്ക് മുന്‍പില്‍ മെസിക്ക് വേണ്ടി മാഞ്ചസ്റ്റര്‍ സിറ്റി മുന്‍പോട്ട് വെക്കുന്ന ഡീല്‍ സംബന്ധിച്ച വെളിപ്പെടുത്തലുമായി രാജ്യാന്തര മാധ്യമങ്ങള്‍. 700 കോടി രൂപയും, ബെര്‍ണാര്‍ഡോ സില്‍വ, ഗബ്രിയേല്‍ ജീസസ്, എറിക് ഗാര്‍സിയ എന്നീ താരങ്ങളേയുമാണ് ബാഴ്‌സയുടെ മുന്‍പിലേക്ക് മെസിക്ക് വേണ്ടി സിറ്റി നീട്ടുക എന്നാണ് റിപ്പോര്‍ട്ട്. 

ഗബ്രിയേല്‍ ജീസസിനെ ന്യൂകാമ്പിലേക്ക് എത്തിക്കുന്നതില്‍ അനുകൂല നിലപാടാണ് ബാഴ്‌സയില്‍ നിന്നും വന്നത്. ലുയിസ് സുവാരസിന് പകരം ജീസസിനെ ബാഴ്‌സ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ നേരത്തെ 20.5 മില്യണ്‍ യൂറോ എന്ന വിലയാണ് കാറ്റലന്‍സിനെ പിന്നോട്ടടിച്ചിരുന്നത്. അടുത്ത സമ്മറില്‍ ഗാര്‍സിയയുടെ കരാര്‍ അവസാനിക്കും.

ബാഴ്‌സയ്ക്ക് താത്പര്യമുള്ള രണ്ട് കളിക്കാരെ മുന്‍പില്‍ വെക്കുമ്പോള്‍ ഡീല്‍ ഉറപ്പിക്കാനാവുമെന്നാണ് സിറ്റിയുടെ കണക്കു കൂട്ടല്‍. പെപ് ഗാര്‍ഡിയോളയുമായി ഫോണില്‍ മെസി സംസാരിച്ച് കഴിഞ്ഞതായാണ് വിവരം.20 വര്‍ഷം സ്‌പെയ്‌നില്‍ കഴിഞ്ഞതിന് ശേഷം ഇംഗ്ലണ്ടിലേക്ക് എത്തുമ്പോള്‍ ഇവിടവുമായി ഇണങ്ങുന്നതിനെ കുറിച്ചും ഭാഷ പഠിക്കുന്നതിനെ കുറിച്ചുമെല്ലാം മെസിയും ഗാര്‍ഡിയോളയുമായി സംസാരിച്ചതായാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ബാഴ്‌സയില്‍ ഗാര്‍ഡിയോളയ്‌ക്കൊപ്പം നിന്ന് മൂന്ന് വട്ടം ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും ലാ ലീഗയിലും മെസി മുത്തമിട്ടിരുന്നു. ഗാര്‍ഡിയോളയോടുള്ള താത്പര്യം താരത്തെ എത്തിഹാഡിലേക്ക് തന്നെ എത്തിക്കുമെന്ന വിലയിരുത്തലാണ് ശക്തം. ബാഴ്‌സയ്ക്ക് വേണ്ടി 731 മത്സരം കളിച്ചതില്‍ നിന്ന് 634 ഗോളാണ് മെസി നേടിയത്. 285 അസിസ്റ്റും ബാഴ്‌സ ജേഴ്‌സില്‍ കളിച്ച മെസിയില്‍ നിന്ന് വന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

30,000 മുതൽ മൂന്ന് ലക്ഷം രൂപവരെ ശമ്പളം, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ; ഏപ്രിൽ മൂന്ന് വരെ അപേക്ഷിക്കാം

SCROLL FOR NEXT