Sports

86ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ ഡിക്ലയര്‍ ചെയ്തു, ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറി നഷ്ടം; ബാറ്റ് വലിച്ചെറിഞ്ഞ് സ്റ്റാര്‍ക്ക് 

താസ്മാനിയക്ക് എതിരായ കളിയിലാണ് ന്യൂ സൗത്ത് വെയ്ല്‍സ് താരമായ മിച്ചല്‍ സ്റ്റാര്‍ക്ക് സെഞ്ചുറിയോട് അടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറി നഷ്ടമായതിന് ബാറ്റ് വലിച്ചെറിഞ്ഞ് കലിപ്പ് തീര്‍ത്ത് മിച്ചല്‍ സ്റ്റാര്‍ക്ക്. സ്റ്റാര്‍ക്ക് 86 റണ്‍സില്‍ നില്‍ക്കെ ക്യാപ്റ്റന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതോടെയാണ് താരത്തിന്റെ സെഞ്ചുറി സ്വപ്‌നം അകന്ന് പോയത്. 

താസ്മാനിയക്ക് എതിരായ കളിയിലാണ് ന്യൂ സൗത്ത് വെയ്ല്‍സ് താരമായ മിച്ചല്‍ സ്റ്റാര്‍ക്ക് സെഞ്ചുറിയോട് അടുത്തത്. ചതുര്‍ദിന മത്സരത്തിന്റെ മൂന്നാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 522 റണ്‍സില്‍ നില്‍ക്കെയാണ് ന്യൂസൗത്ത് വെയില്‍സ് നായകന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഈ സമയം അവര്‍ക്ക് 347 റണ്‍സിന്റെ ലീഡ് ഉണ്ടായിരുന്നു. 

ഡഗൗട്ടില്‍ എത്തിയതിന് പിന്നാലെ ബാറ്റും, ഗ്ലൗസും സ്റ്റാര്‍ക്ക് ദേഷ്യത്തോടെ വലിച്ചെറിയുന്ന വീഡിയോ ക്രിക്കറ്റ് ഓസ്‌ട്രേലിയ തന്നെയാണ് പങ്കുവെക്കുന്നത്. നെവില്‍ ആണ് ന്യൂസൗത്ത് വെയില്‍സ് ക്യാപ്റ്റന്‍. കളിയില്‍ സ്റ്റാര്‍ക്കിന്റെ ടീം 145 റണ്‍സിന് ജയം പിടിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ