ട്വിറ്ററില്‍ വീരേന്ദര്‍ സെവാഗ് പങ്കുവെച്ച ചിത്രം 
Sports

കണ്ണുകെട്ടി നിന്ന് പറഞ്ഞ വിധിയോ? തേര്‍ഡ് അമ്പയര്‍ക്കെതിരെ മുന്‍ താരങ്ങള്‍ 

സോഫ്റ്റ് സിഗ്നല്‍ നിയമത്തില്‍ മാറ്റം വേണമെന്ന് വിവിഎസ് ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചൂണ്ടിക്കാണിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: സൂര്യകുമാര്‍ യാദവിന്റെ പുറത്താവലിലേക്ക് നയിച്ച തേര്‍ഡ് അമ്പയറുടെ തീരുമാനം ചോദ്യം ചെയ്ത് മുന്‍ ക്രിക്കറ്റ് താരങ്ങള്‍. സോഫ്റ്റ് സിഗ്നല്‍ നിയമത്തില്‍ മാറ്റം വേണമെന്ന് വിവിഎസ് ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചൂണ്ടിക്കാണിച്ചു. 

ഇതെങ്ങനെയാണ് ഔട്ട് ആവുന്നത്. വലിയ നിലവാരത്തിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് അത്രയധികം റിപ്ലേകള്‍ കണ്ടിട്ടും പന്ത് ഗ്രൗണ്ടില്‍ കുത്തിയോ എന്ന് ഉറപ്പ് വരാതെ ഓണ്‍ഫീല്‍ഡ് അമ്പയറുടെ സോഫ്റ്റ് സിഗ്നലിനൊപ്പം പോവുന്നു. ഈ നിയമങ്ങള്‍ മാറ്റേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്, ലക്ഷ്മണ്‍ ട്വിറ്ററില്‍ കുറിച്ചു. 

ട്രോളുമായിട്ടാണ് സെവാഗ് എത്തിയത്. ഡേവിഡ് മലന്‍ ക്യാച്ച് എടുക്കുന്ന ഫോട്ടോയ്‌ക്കൊപ്പം കണ്ണ് കെട്ടി നില്‍ക്കുന്ന കുട്ടിയുടെ ചിത്രമാണ് സെവാഗ് പങ്കുവെക്കുന്നത്. തേര്‍ഡ് അമ്പയര്‍ തീരുമാനമെടക്കുന്ന സമയം ഇങ്ങനെയാവും എന്നാണ് സെവാഗ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. 

31 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 57 റണ്‍സ് എടുത്ത് നില്‍ക്കെയാണ് സൂര്യകുമാറിന്റെ വിവാദ പുറത്താവല്‍. സാം കറന്റെ ഡെലിവറിയില്‍ ഡേവിഡ് മലന്‍ എടുത്ത ക്യാച്ചില്‍ പന്ത് ഗ്രൗണ്ടില്‍ സ്പര്‍ശിച്ചോ എന്നത് വ്യക്തമല്ലെന്നായിരുന്നു തേര്‍ഡ് അമ്പയറുടെ നിലപാട്. ഇതോടെ ഓണ്‍ഫീല്‍ഡ് അമ്പയറുടെ സോഫ്റ്റ് സിഗ്നലിനൊപ്പം തേര്‍ഡ് അമ്പയറുടെ വിധി വന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT