മരിയ ഷറപ്പോവ, ഫോട്ടോ: ഇന്‍സ്റ്റഗ്രാം 
Sports

'വെല്ലുവിളിയേറിയതും മനോഹരവുമായ സമ്മാനം'; അമ്മയായി മരിയ ഷറപ്പോവ

17ാം വയസില്‍ വിംബിള്‍ഡന്‍ ചാമ്പ്യനായ താരം 2006ല്‍ യുഎസ് ഓപ്പണിലും 2008ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലും ജയം പിടിച്ചു

സമകാലിക മലയാളം ഡെസ്ക്

ദ്യ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം പങ്കിട്ട് അഞ്ച് വട്ടം ഗ്രാന്‍ഡ്സ്ലാമില്‍ മുത്തമിട്ട ലോക മുന്‍ ഒന്നാം നമ്പര്‍ താരം മരിയ ഷറപ്പോവ. ജൂലൈ ഒന്നിന് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായാണ് ഷറപ്പോവ വെള്ളിയാഴ്ച ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

ഏറ്റവും മനോഹരമായ, വെല്ലുവിളി നിറഞ്ഞ, ആശ്വാസമേകുന്ന സമ്മാനം എന്നാണ് ഷറപ്പോവ കുഞ്ഞിനും പങ്കാളിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. തിയോഡര്‍ എന്നാണ് കുഞ്ഞിന്റെ പേര്. 

2020 ഡിസംബറിലാണ് ഷറപ്പോവയും ബ്രിട്ടീഷ് ബിസിനസുകാരനായ അലക്‌സാന്‍ഡറും വിവാഹം കഴിക്കാന്‍ പോകുന്നതായി പ്രഖ്യാപിച്ചത്. താന്‍ അമ്മയാവാന്‍ പോകുന്നതായി ഈ വര്‍ഷം ഏപ്രിലില്‍ ഷറപ്പോവ അറിയിച്ചു. 

2004ലാണ് ഷറപ്പോവ തന്റെ ആദ്യ കിരീടത്തിലേക്ക് എത്തുന്നത്. 17ാം വയസില്‍ വിംബിള്‍ഡന്‍ ചാമ്പ്യനായ താരം 2006ല്‍ യുഎസ് ഓപ്പണിലും 2008ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലും ജയം പിടിച്ചു. 2012, 2014 വര്‍ഷങ്ങളിള്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായി. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളിയും നേടി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT