സമിതി രണ്ട് സ്‌കൂളുകളോടും വിശദീകരണം തേടും.  ഫയല്‍
Sports

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പ്രതിഷേധം, അന്വേഷണ സമിതിയെ നിയോഗിച്ചു

തിരുനാവായ നാവാ മുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ എന്നീ സ്‌കൂളുകളോടാണ് വിശദീകരണം തേടുക

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള കൊച്ചി 2024 ന്റെ സമാപന സമ്മേളനത്തിലെ പ്രതിഷേധം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതി രണ്ട് സ്‌കൂളുകളോടും വിശദീകരണം തേടും. തിരുനാവായ നാവാ മുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ എന്നീ സ്‌കൂളുകളോടാണ് വിശദീകരണം തേടുക.

വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എം ഐ മീനാംബിക, ജോയിന്റ് സെക്രട്ടറി ബിജു കുമാര്‍ ബി ടി, എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍ കെ തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍. രണ്ടാഴ്ചക്കകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

മേളയില്‍ സ്‌പോര്‍ട്‌സ് സ്‌കൂളുകളും ജനറല്‍ സ്‌കൂളുകളും ഒരുമിച്ച് മത്സരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മികച്ച സ്‌കൂളിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സംബന്ധിച്ച് പഠനം നടത്തി ഒരു പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ കായികരംഗത്തെ വിദഗ്ധര്‍ അടങ്ങുന്ന സമിതിയെ നിയോഗിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

'ഇറാൻ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല, ഈ യുദ്ധം അം​ഗീകരിക്കാൻ കഴിയില്ല'; ട്രംപിന് കനത്ത തിരിച്ചടി; യുഎസ് ഭീകരവിരുദ്ധ വിഭാ​ഗം മേധാവി രാജിവച്ചു

SCROLL FOR NEXT