ആരോണ്‍ ഫിഞ്ച്/ഫയല്‍ ചിത്രം 
Sports

ഫോം കണ്ടെത്താനാവാതെ ആരോണ്‍ ഫിഞ്ച്; ഭാര്യക്ക് നേരെ വധഭീഷണി

ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഫിഞ്ച് ഫോമിലേക്ക് ഉയരാത്തതിന്റെ പേരിലാണ് ആരാധകരില്‍ നിന്ന് മോശം പ്രതികരണങ്ങള്‍ വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ ഭാര്യക്ക് നേരെ സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി. ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഫിഞ്ച് ഫോമിലേക്ക് ഉയരാത്തതിന്റെ പേരിലാണ് ആരാധകരില്‍ നിന്ന് മോശം പ്രതികരണങ്ങള്‍ വന്നത്. 

തനിക്ക് നേരെ ആരാധകരില്‍ നിന്ന് പല തരത്തില്‍ ഭീഷണി ഉയരുന്നതായി ആമി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു. ഇതുപോലുള്ള സന്ദേശങ്ങള്‍ നേരത്തെ അവഗണിച്ചിരുന്നു. എന്നാലിപ്പോള്‍ കൂടുതല്‍ രൂക്ഷമായി അവ എത്തിക്കൊണ്ടിരിക്കുകയാണെന്ന് ആമി ഫിഞ്ച് പറയുന്നു. 

ഇന്ത്യക്കെതിരായ പരമ്പരയില്‍ ഫിഞ്ചായിരുന്നു ഓസ്‌ട്രേലിയയുടെ റണ്‍വേട്ടയില്‍ മുന്‍പില്‍. എന്നാല്‍ ഇന്ത്യക്കെതിരായ ടി20യില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്ന് ഫിഞ്ച് നേടിയത് 35 റണ്‍സ് മാത്രം. ബിബിഎല്ലിലും ഫിഞ്ച് മോശം ഫോമിലാണ് കളിച്ചത്. ഈ ഫോമില്ലായ്മ ന്യൂസിലാന്‍ഡിലും ഫിഞ്ചിനെ വലയ്ക്കുകയാണ്.

ആമി ഫിഞ്ചിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'ഇതൊക്കെ എന്ത്'...! 42ാം വയസിലും 'മിസ്റ്റർ 360' കത്തും ഫോമിൽ, '37 പന്തിൽ 100' (വിഡിയോ)

'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result