Abhishek Sharma x
Sports

11 സിക്‌സ്, 9 ഫോര്‍, 113 റണ്‍സ്; വീണ്ടും 'ശതക അഭിഷേകം'!

സഞ്ജുവിന് പകരം ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത് വൈഭവ് സൂര്യവംശി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ ഉജ്ജ്വല സെഞ്ച്വറിയുമായി ഓപ്പണര്‍ അഭിഷേക് ശര്‍മ. താരത്തിന്റെ നാലാം ടി20 സെഞ്ച്വറിയാണിത്. 10 സിക്‌സും 8 ഫോറും സഹിതമാണ് താരത്തിന്റെ ശതകം. 35 പന്തില്‍ അഭിഷേക് 103 റണ്‍സിലെത്തി. നേരത്തെ താരം 15 പന്തില്‍ 55 റണ്‍സ് വാരി അര്‍ധ സെഞ്ച്വറിയില്‍ എത്തിയിരുന്നു. 6 സിക്‌സും 4 ഫോറും സഹിതമാണ് അഭിഷേക് അര്‍ധ സെഞ്ച്വറിയിലെത്തിയത്. 38 പന്തില്‍ 11 സിക്സും 9 ഫോറും സഹിതം 113 റണ്‍സുമായി അഭിഷേക് മടങ്ങുമ്പോള്‍ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു.

199 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യക്കായി മലയാളി താരം സഞ്ജു സാംസണ് പകരം വൈഭവ് സൂര്യവംശിയാണ് ഓപ്പണറായി എത്തിയത്. അഭിഷേക് കത്തും ഫോമിലാണ് ബാറ്റ് വീശിയത്. മറുഭാഗത്ത് വൈഭവും മികച്ച പിന്തുണ നല്‍കി കളം വാണു. വെറും 6 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 118ല്‍ എത്തി. സ്‌കോര്‍ 7.1 ഓവര്‍ എത്തിയപ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. വൈഭവ് 19 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 45 റണ്‍സെടുത്തു മടങ്ങി.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ന്യൂസിലന്‍ഡ് 3 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് അടിച്ചത്. അപരാജിത അര്‍ധ സെഞ്ച്വറിയുമായി കളം നിറഞ്ഞ ഡാരില്‍ മിച്ചലിന്റെ (52 പന്തില്‍ 89*) തകര്‍പ്പന്‍ ബാറ്റിങ് കരുത്തിലാണ് കിവികള്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 25 പന്തില്‍ 40 റണ്‍സടിച്ച ഫിന്‍ അലനും ആതിഥേയ നിരയില്‍ തിളങ്ങി. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്‍ഡ് 198 റണ്‍സ് നേടിയത്. ഇന്ന് ജയിച്ചാല്‍ അഞ്ച് മത്സര പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം.

രണ്ടാം ഓവറില്‍ ടിം സീഫെര്‍ട്ടിനെ (2) പുറത്താക്കി അര്‍ഷ്ദീപ് സിങ് കിവികളെ ഞെട്ടിച്ചെങ്കിലും പിന്നീടങ്ങോട്ട് വമ്പന്‍ ബാറ്റിങ് വെടിക്കെട്ടിനാണ് ഹെന്റി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. രണ്ടാം വിക്കറ്റില്‍ ഫിന്‍ അലനും ഡാരില്‍ മിച്ചലും ചേര്‍ന്ന് 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒമ്പതാം ഓവറില്‍ അലനെ പുറത്താക്കി നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 25 പന്തില്‍ 5 സിക്സുകള്‍ ഉള്‍പ്പെടെയാണ് അലന്‍ 40 റണ്‍സ് അടിച്ചെടുത്തത്.

നാലാമനായി ക്രീസിലെത്തിയ ഗ്ലെന്‍ ഫില്പ്സിന് അധിക നേരം പിടിച്ചു നില്‍ക്കാനായില്ല. 14 പന്തില്‍ 17 റണ്‍സ് നേടിയ താരത്തെ അക്സര്‍ പട്ടേല്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി. മിച്ചലിനു കൂട്ടായി ബെവന്‍ ജേക്കബ്സ് ക്രീസിലെത്തിയതോടെ സ്‌കോറിങ് വേഗത്തിലായി. നാലാം വിക്കറ്റിലെ 50 റണ്‍സ് പാര്‍ട്നര്‍ഷിപ്പ് 35 പന്തില്‍ പിറന്നു. 26 പന്തില്‍ ഫിഫ്റ്റി തികച്ച മിച്ചല്‍, മറ്റൊരു 26 പന്തുകൂടി നേരിട്ട് 89 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ച് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിങ്സ്. ജേക്കബ്സ് 39 റണ്‍സുമായും പുറത്താകാതെ നിന്നു.

Abhishek Sharma has departed after a stupendous century as India are nearing a series victory in Wellington

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മിഷന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാർക്ക് 10 ദിവസത്തെ സമയം അനുവദിച്ച് സുപ്രീം കോടതി

കീര്‍ത്തിചക്രയിലെ മോഹന്‍ലാല്‍ ഞാന്‍ തന്നെ; ജീവയുടെ ബഡ്ഡി എന്റെ മാനേജരായ ക്യാപ്റ്റന്‍: മേജര്‍ രവി

ദീപാവലി ധമാക്ക ! സൗജന്യ മൊബൈൽ റീചാർജ് വാഗ്ദാനമോ? ലിങ്കിൽ ക്ലിക്ക് ചെയ്യല്ലേ; പിറകിൽ സൈബർ തട്ടിപ്പ്

261 കിലോമീറ്റര്‍ വരെ റേഞ്ച്, 30 മിനിറ്റില്‍ 80 ശതമാനം ചാര്‍ജിങ്, വേറിട്ട ഡിസൈന്‍; വരുന്നു അള്‍ട്രാവയലറ്റിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍

ആഭ്യന്തര മന്ത്രിയെ വധിക്കാന്‍ ശ്രമം; കുവൈത്തില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ