Abhishek Sharma, India vs Pakistan Asian Games 2026 Cricket Final x
Sports

6, 6, 6, 6, 6, 6, 6, 4, 4, 4... പാകിസ്ഥാനെ 'തല്ലി' അഭിഷേക്, 28 പന്തിൽ 61!

അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യന്‍ ഓപ്പണര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ടി20 ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെതിരെ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി അഭിഷേക് ശര്‍മ. 20 പന്തില്‍ 6 സിക്‌സും 3 ഫോറും സഹിതം അഭിഷേക് 52 റണ്‍സ് അടിച്ചെടുത്തു. താരത്തിന്റെ മികവില്‍ ഇന്ത്യ പവര്‍പ്ലേയില്‍ തൂക്കിയത് 36 പന്തില്‍ 81 റണ്‍സ്.

ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വൈഭവ് സൂര്യവംശി- അഭിഷേക് ശര്‍മ കൂട്ടുകെട്ടാണ് സെമിയ്ക്ക് പിന്നാലെ ഫൈനലിലും ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസണ്‍ മൂന്നാം സ്ഥാനത്തും ബാറ്റിങിനെത്തി.

സ്‌കോര്‍ 28ല്‍ നില്‍ക്കെ ഇന്ത്യക്ക് വൈഭവിനെ നഷ്ടമായി. താരം 9 പന്തില്‍ 2 സിക്‌സുകള്‍ സഹിതം 15 റണ്‍സുമായി മടങ്ങി. പിന്നാലെ ഇറങ്ങിയ സഞ്ജുവിന് തിളങ്ങാനായില്ല. താരം 2 റണ്‍സുമായി പുറത്ത്.

സ്കോർ 93ൽ നിൽക്കെ അഭിഷേകിനെ പുറത്താക്കി ഒടുവിൽ പാകിസ്ഥാൻ ആശ്വാസം കൊണ്ടു. പുറത്താകുമ്പോൾ താരം 7 സിക്സും 3 ഫോറും സഹിതം വെറും 28 പന്തിൽ 61 റൺസ് അടിച്ചെടുത്തിരുന്നു.

India vs Pakistan, Asian Games Cricket Final: Shreyas Iyer-led India opted to bat first against Pakistan in the men's cricket final of the Aichi-Nagoya Asian Games 2026 at Karogi Sports Park 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാര്‍ട്ടി ഓഫീസില്‍ കയറി നിന്നെ എടുക്കും'; എസ്എഫ്‌ഐ നേതാവിന് എസ്‌ഐയുടെ ഭീഷണി, അന്വേഷണത്തിന് ഉത്തരവ്

RCC-യിൽ റേഡിയോഗ്രാഫർമാർക്ക് സ്റ്റൈപ്പെൻഡോടെ പരിശീലനം നേടാം

ദീപാവലി കളറാക്കാൻ സൂര്യയും നസ്‌ലിനും; ജിത്തു മാധവൻ ചിത്രം 'സീനി'ന്റെ റിലീസ് തീയതി പുറത്ത്

'മലയാളത്തേക്കാളും മികച്ചത്, നാലാം ഭാഗത്തിന്റെ കഥ ഹിന്ദിക്കാരെക്കൊണ്ട് എഴുതിക്കണം'; ഹിന്ദി ദൃശ്യം 3 യ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

15 സിക്സ്, 13 ഫോർ... പാക് ബൗളിങിനിട്ട് ഇന്ത്യയുടെ 'തല്ലുമാല'! മുന്നിൽ വച്ചത് കൂറ്റൻ ലക്ഷ്യം