അചന്ത ശരത് കമാൽ /ഫോട്ടോ: ട്വിറ്റർ 
Sports

ഹാട്രിക് സ്വർണം നേടി ശരത് കമാൽ; പുരുഷ ടേബിൾ ടെന്നീസ് സിം​ഗിൾസിൽ ഇന്ത്യക്ക് രണ്ട് മെഡൽ

ഈ വർഷത്തെ കോമൺവെൽത്ത് ​ഗെയിംസിൽ ശരത് കമാലിന്റെ നാലാം മെഡലാണിത്

സമകാലിക മലയാളം ഡെസ്ക്

ബർമിങ്ഹാം: പുരുഷ ടേബിൾ ടെന്നീസ് സിം​ഗിൾസ് ഫൈനലിൽ അചന്ത ശരത് കമാൽ സ്വർണം നേടി. ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്‌ഫോർഡിനെ 4-1ന് തോൽപ്പിച്ചാണ് ശരത് കമാൽ സ്വർണം നേടിയത്. ഈ വർഷത്തെ കോമൺവെൽത്ത് ​ഗെയിംസിൽ ശരത് കമാലിന്റെ നാലാം മെഡലാണിത്. നേരത്തെ പുരുഷ ടീം, മിക്‌സഡ് ടീം മത്സരങ്ങളിൽ ശരത് സ്വർണം നേടിയിരുന്നു. പുരുഷന്മാരുടെ ഡബിൾസിൽ വെള്ളിയും. 

പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യക്ക് തന്നെയാണ് വെങ്കലവും. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇംഗ്ലണ്ടിന്റെ പോൾ ഡ്രിങ്ക്ഹാളിനെ തകർത്ത് ഇന്ത്യയുടെ സത്തിയൻ ജ്ഞാനശേഖരൻ വെങ്കലം നേടി. ഏഴ് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സത്തിയൻ ജയിച്ചത്. സ്‌കോർ: 11-9, 11-3, 11-5, 8-11, 9-11,10-12, 11-9.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT