Aditya Birla–Blitzer Group Enters RCB Ownership Race FILE
Sports

ആർസിബിക്കായി പോരാട്ടം മുറുകുന്നു; ആദിത്യ ബിർള ഗ്രൂപ്പും രംഗത്ത്

ആർസിബിയുടെ മൂല്യം ഏകദേശം 269 മില്യൺ യുഎസ് ഡോളർ (2486 കോടി രൂപ) ആണെന്നാണ് കണക്കുകൾ.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഐപിഎൽ ടീം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (RCB)വിനെ സ്വന്തമാക്കാൻ കൂടുതൽ കമ്പനികൾ രംഗത്തേക്ക്. ആദിത്യ ബിർള ഗ്രൂപ്പും അമേരിക്കൻ സ്പോർട്സ് ഇൻവെസ്റ്ററായ ഡേവിഡ് സ്കോട്ട് ബ്ലിറ്റ്സറും ഉൾപ്പെട്ട സംഘം ആർസിബിയുടെ ഉടമസ്ഥാവകാശത്തിനായി നീക്കം തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ. മുൻപ് രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കാൻ ഇവർ ശ്രമം നടത്തിയിരുന്നു.

ഈ കണ്‍സോര്‍ഷ്യം ഔദ്യോഗികമായി ബിഡ് സമർപ്പിച്ചാൽ ആർസിബിയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന കമ്പനികളുടെ എണ്ണം മൂന്നാകും. മെഡിക്കൽ ബിസിനസ് രംഗത്തെ പ്രശസ്തനായ രഞ്ജൻ പൈയുടെ നേതൃത്വത്തിലുള്ള സംഘവും ഇക്യൂറ്റിയും പ്രേംജി ഇൻവെസ്റ്റ് ഗ്രൂപ്പും ചേർന്നുള്ള സംഘവുമാണ് മറ്റ് രണ്ട് പേർ. ആർസിബിയുടെ മൂല്യം ഏകദേശം 269 മില്യൺ യുഎസ് ഡോളർ (2486 കോടി രൂപ) ആണെന്നാണ് കണക്കുകൾ.

എന്നാൽ ബിഡ് സമർപ്പിക്കുന്ന കമ്പനികൾ ടീമിന്റെ മൂല്യം 1.5 മുതൽ 1.7 ബില്യൺ ഡോളർ വരെ മാത്രമാണെന്നാണ് പറയുന്നത്. ആദ്യ ഘട്ടത്തിൽ ടീമിനെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്ന ഗ്ലാസിർ ഫാമിലിയും അദർ പൂനവാലയും മത്സരരംഗത്ത് നിന്ന് പിന്മാറി എന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 31 വരെ കമ്പനികൾക്ക് ബിഡ് സമർപ്പിക്കാൻ സമയമുണ്ട്. ക്ലബ്ബിനായ് വരും ദിവസങ്ങളിൽ കൂടുതൽ കമ്പനികൾ രംഗത്ത് വരുമെന്നാണ് സൂചന.

Aditya Birla–Blitzer Group Enters RCB Ownership Race.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT