ഹെഡ്ഡർ ​ഗോളും ​ഗോളാഘോഷവും എക്സ്
Sports

കിടിലന്‍ ഹെഡ്ഡര്‍, ഇരട്ട ഗോള്‍; റൊണാള്‍ഡോയ്ക്ക് 'ഹാപ്പി ബര്‍ത്ത് ഡേ!- പുതിയ ഗോള്‍ ആഘോഷം (വിഡിയോ)

എഎഫ്‌സി ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ അല്‍ വാസലിനെതിരെ ജയം പിടിച്ച് അല്‍ നസര്‍

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: 40ാം വയസിലേക്കുള്ള പ്രവേശം ഇരട്ട ഗോളടിച്ച് ആഘോഷിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. താരത്തിന്റെ പുതിയ ഗോളാഘോഷവും സമൂഹ മാധ്യമത്തില്‍ ഹിറ്റ്. എഎഫ്‌സി ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്റെ ഇരട്ട ഗോള്‍ മികവില്‍ മിന്നും ജയം പിടിച്ച് അല്‍ നസര്‍. അല്‍ വാസലിനെതിരായ പോരാട്ടത്തില്‍ 4-0ത്തിനു അല്‍ നസര്‍ വിജയം പിടിച്ചു.

44ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലാക്കിയാണ് റൊണാള്‍ഡോ തന്റെ ആദ്യ ഗോള്‍ നേടിയത്. 78 മിനിറ്റില്‍ ഒരു സൂപ്പര്‍ ഹെഡ്ഡറിലൂടെ തന്റെ രണ്ടാം ഗോളും റൊണാള്‍ഡോ വലയിലാക്കി. ഈ ഗോളിനു പിന്നാലെയാണ് താരം പുതിയ ആഘോഷവുമായി ആരാധകരെ അമ്പരപ്പിച്ചത്.

ആദ്യ ഗോള്‍ പെനാല്‍റ്റിയിലൂടെ നേടിയ റൊണാള്‍ഡോ പതിവു പോലെ ഉയര്‍ന്നു ചാടി തിരിഞ്ഞു നിന്നു. രണ്ടാം ഗോള്‍ വലയിലിട്ടപ്പോള്‍ താരം പന്ത് ഉയര്‍ന്നു വലയിലേക്ക് വീഴുന്നത് ആംഗ്യ ഭഷയില്‍ കാണിച്ചാണ് ആഘോഷിച്ചത്.

ഇരട്ട ഗോളുകള്‍ നേടിയതോടെ താരത്തിന്റെ കരിയറിലെ അന്താരാഷ്ട്ര (പോര്‍ച്ചുഗല്‍, ക്ലബ് ടീമുകള്‍) ഗോളുകളുടെ എണ്ണം 923ല്‍ എത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും