കാമറൂൺ ടീം AFCON x
Sports

ടിക്കറ്റ് എടുത്ത് കളി കാണാന്‍ ആളില്ല; ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ ഇനി സൗജന്യ പ്രവേശനം

ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലാണ് കാണികളുടെ കുറവ്

സമകാലിക മലയാളം ഡെസ്ക്

റാബറ്റ്: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് പോരാട്ടം തുടങ്ങിയപ്പോള്‍ സ്‌റ്റേഡിയത്തില്‍ കളി നേരില്‍ കാണാന്‍ ആരാധകര്‍ ആരും കാര്യമായി എത്തിയില്ല. ഇനിയുള്ള മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് സൗജന്യമായി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം.

ഗ്രൂപ്പ് എഫില്‍ കാമറൂണും ഗാബോണും തമ്മിലുള്ള പോരാട്ടം അരങ്ങേറിയത് ഏറെക്കുറെ ശൂന്യമായ സ്‌റ്റേഡിയത്തിലാണ്. ഇതോടെയാണ് ആരാധകര്‍ക്കുള്ള പ്രവേശനം സൗജന്യമാക്കിയത്. ഉദ്ഘാടന പോരാട്ടത്തിലടക്കം കഴിഞ്ഞ ദിവസം നടന്ന പല മത്സരങ്ങളിലും സ്റ്റേഡിയം കാലിയായതോടെയാണ് തീരുമാനം.

അല്‍പ്പമെങ്കിലും ആളുകള്‍ നേരില്‍ കണ്ട മത്സരം കോംഗോ- ബെനിന്‍ പോരാട്ടമാണ്. തുടക്കത്തില്‍ ആറായിരത്തിനു മുകളിലും പിന്നീട് 13,000ത്തിനു മുകളിലുമാണ് കാണികളുടെ സാന്നിധ്യമുണ്ടായത് എന്നാണ് ഔദ്യോഗിക കണക്ക്.

കിക്കോഫിനു ശേഷവും സ്റ്റേഡിയത്തിൽ വേണ്ടത്ര ആൾ എത്തിയില്ലെങ്കിലാണ് ഇത്തരത്തിൽ സൗജന്യ പ്രവേശനം അനുവദിക്കുന്നത്. ഇനി മുതല്‍ മത്സരം തുടങ്ങി 20 മിനിറ്റുകള്‍ കഴിഞ്ഞാല്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ സൗജന്യമായി പ്രവേശിപ്പിക്കാന്‍ സംഘാടകരും ആഫ്രിക്കന്‍ ഫുട്‌ബോള്‍ ബോഡിയുമായി ധാരണയായിട്ടുണ്ട്.

ആഫ്രിക്കന്‍ കപ്പിന് ഇത്തവണ വേദിയായത് മൊറോക്കോയാണ്. 2030ലെ ലോകകപ്പ് വേദിയ്ക്കായി സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവയ്‌ക്കൊപ്പം മൊറോക്കോയും അവകാശവുമായി ഫിഫയെ സമീപിച്ചിട്ടുണ്ട്. കാണികളുടെ സാന്നിധ്യം കൂടുതല്‍ ഉണ്ടാകേണ്ടത് അതുകൊണ്ടു തന്നെ മൊറോക്കോയ്ക്ക് അനിവാര്യമാണ്.

AFCON: Organisers at the Africa Cup of Nations in Morocco are allowing supporters in for free after kick-off in matches where stadiums are not full.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനത്ത് സ്വതന്ത്രന്റെ പിന്തുണ; കേവല ഭൂരിപക്ഷം ഉറപ്പിച്ചു; വിവി രാജേഷ് കേരളത്തിലെ ആദ്യത്തെ ബിജെപി മേയര്‍ ആകും

ഗ്രീൻഫീൽഡിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടം; ഇന്ത്യ- ശ്രീലങ്ക മൂന്നാം ടി20 നാളെ തിരുവനന്തപുരത്ത്

അടൂര്‍ നഗരസഭയിലെ പ്രതിസന്ധി ഒഴിഞ്ഞു; രാജിഭീഷണി മുഴക്കിയ റീന സാമുവല്‍ ആദ്യമൂന്ന് വര്‍ഷം അധ്യക്ഷ

മകനുമായി അച്ഛൻ കായലിൽ ചാടി; പിന്നാലെ ചാടി സാഹസികമായി രക്ഷിച്ച് പൊലീസ്

ഡിഗ്രിക്കാരിയായിരിക്കെ രാഷ്ട്രീയത്തിലേക്ക് അപ്രതീക്ഷിത വരവ്; ഹാട്രിക് ജയം ആശയ്ക്ക് നല്‍കിയത് ചരിത്രനേട്ടം

SCROLL FOR NEXT