റാഷിദ് ഖാന്‍ എക്സ്
Sports

ബംഗ്ലാദേശിനെതിരായ പരമ്പര; അഫ്ഗാനിസ്ഥാന് ഇന്ത്യയില്‍ 'ഹോം ഗ്രൗണ്ട്'

ബംഗ്ലാദേശ്- അഫ്ഗാനിസ്ഥാന്‍ പോരാട്ടം ഗ്രെയ്റ്റര്‍ നോയിഡയില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബംഗ്ലാദേശിനെതിരായ വൈറ്റ് ബോള്‍ സീരീസ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കും. താലിബാന്‍ ഭരണം നില്‍ക്കുന്നതിനാല്‍ അഫ്ഗാന് സ്വന്തം നാട്ടില്‍ കളിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. ഇതോടെയാണ് അവരുടെ ഹോം ഗ്രൗണ്ടായി ഇന്ത്യ മാറുന്നത്.

ഗ്രെയ്റ്റര്‍ നോയ്ഡയിലായിരിക്കും ബംഗ്ലാദേശ്, അഫ്ഗാന്‍ പരിമിത ഓവര്‍ പരമ്പര. അഫ്ഗാന്റെ ആവശ്യത്തിനു ബിസിസിഐ പച്ച കൊടി വീശി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലായാണ് പോരാട്ടം. മൂന്ന് വീതം ഏകദിന, ടി20 പോരാട്ടങ്ങളാണ് ബംഗ്ലാദേശും അഫ്ഗാനും കളിക്കുന്നത്. ജൂലൈ 25 മുതലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഓഗസ്റ്റ് രണ്ട് മുതല്‍ ആറ് വരെയാണ് ടി20 പരമ്പരയിലെ മത്സരങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടെടുപ്പ് കഴിഞ്ഞതോടെ 'ഇടിത്തീ'യായി പാചകവാതക വിലവര്‍ധന; ഗ്യാസ് സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ !

ചായ കുടിച്ചാൽ അസിഡിറ്റി ഉണ്ടാകുന്നുണ്ടോ? ഈ തെറ്റുകളാണ് കാരണം

'ഞങ്ങള്‍ രണ്ടില്‍ നിന്നും മൂന്നിലേക്ക് വളരുന്നു'; അമ്മയാകാനൊരുങ്ങി റെബ മോണിക്ക

നട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; വ്‌ളോഗര്‍ക്കെതിരെ കേസ്

അള്‍ട്രാ വയലറ്റ് സൂചിക ഒന്‍പതില്‍, മൂന്നാറില്‍ അതീവ ജാഗ്രത; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

SCROLL FOR NEXT