ഇബ്രാഹിം സാദ്രാന്‍ afghanistan vs canada ap
Sports

ഇബ്രാഹിം സാദ്രാന്‍ 95 നോട്ടൗട്ട്; അവസാന പോരില്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തി അഫ്ഗാന്‍

കാനഡയ്‌ക്കെതിരെ 4 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ടി20 ലോകകപ്പിലെ ഡി ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ കാനഡയ്ക്ക് മുന്നില്‍ 201 റണ്‍സിന്റെ വിജയ ലക്ഷ്യം വച്ച് അഫ്ഗാനിസ്ഥാന്‍. രണ്ടാം ജയം തേടി കളത്തിലിറങ്ങിയ അവര്‍ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് അടിച്ചെടുത്തു. ടോസ് നേടി കാനഡ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു.

ഓപ്പണര്‍ ഇബ്രാഹിം സാദ്രാന്‍ നേടിയ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് അഫ്ഗാന്‍ മികച്ച സ്‌കോറിലെത്തിയത്. ഇബ്രാഹിം സാദ്രാന്‍ 56 പന്തില്‍ 7 ഫോറും 5 സിക്‌സും സഹിതം 95 റണ്‍സ് വാരി.

ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസ് 20 പന്തില്‍ 5 ഫോറുകള്‍ സഹിതം 30 റണ്‍സ് കണ്ടെത്തി. 32 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 44 റണ്‍സടിച്ച് സെദിഖുല്ല അടല്‍ സ്‌കോര്‍ 200ല്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി.

കനേഡിയന്‍ നിരയില്‍ ജസ്‌കരണ്‍ സിങ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ഡില്ലന്‍ ഹെയ്‌ലിഗര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

afghanistan vs canada, T20 World Cup: Opener Ibrahim Zadran fell agonisingly short of a deserved hundred, finishing unbeaten on 95

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് ടൗണ്‍ഷിപ്പ്: ആദ്യഘട്ടം വീടുകളുടെ താക്കോല്‍ദാനം 25ന്; 178 കുടുംബങ്ങളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കും

യുഎഇയിലെ റമദാൻ ജോലി സമയത്തിലെ ഇളവുകൾ, ഓവർ ടൈം; സ്വകാര്യ മേഖലയിലെ നിയമങ്ങൾ അറിയാം

'ഇച്ഛാശക്തിയുടെ പ്രതീകം; ഇന്ത്യയിലൊരിടത്തും ഇതിനു സമാനമായ പുനരധിവാസം കാണാന്‍ കഴിയില്ല'

വി മദൂസൂദനന്‍നായര്‍ക്കും വൈക്കം രാമചന്ദ്രനും ജ്ഞാനപ്പാന പുരസ്‌കാരം

പ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപൻഡോടെ നഴ്‌സിങ് പഠനവും ജോലിയും, നോർക്ക ട്രിപ്പിൾവിൻ ട്രെയിനി പ്രോഗ്രാമിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

SCROLL FOR NEXT