ഫോട്ടോ: ട്വിറ്റർ 
Sports

ബാറ്റിനോട് ക്ഷമ ചോദിച്ച് ഋഷഭ് പന്ത്‌; സംഭവം ബൗണ്ടറി നേടവെ ബാറ്റ് പറന്നപ്പോള്‍

ഇരു ടീമിലേയും ബാറ്റ്‌സ്മാന്മാര്‍ നിലയുറപ്പിക്കാന്‍ പ്രയാസപ്പെട്ടപ്പോള്‍ ഋഷഭ് പന്ത് അവിടെ സെഞ്ചുറി നേടി

Author : സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: ഇരു ടീമിലേയും ബാറ്റ്‌സ്മാന്മാര്‍ നിലയുറപ്പിക്കാന്‍ പ്രയാസപ്പെട്ടപ്പോള്‍ ഋഷഭ് പന്ത് അവിടെ സെഞ്ചുറി നേടി. കേപ്ടൗണിലെ പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് ലഭിക്കുന്ന പിന്തുണയൊന്നും അവിടെ പന്തിനെ അലോസരപ്പെടുത്തിയില്ല. സെഞ്ചുറിക്കൊപ്പം തന്റെ ബാറ്റിനെ തൊട്ടുവണങ്ങിയ പന്തിന്റെ പെരുമാറ്റവും ആരാധകരുടെ കയ്യടി നേടുന്നു. 

ഇന്ത്യയെ കരകയറ്റിയ ഇന്നിങ്‌സിന് ഇടയില്‍ തന്റെ ബാറ്റിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു പന്ത്. തന്റെ കയ്യില്‍ നിന്ന് നിയന്ത്രണം വിട്ട് ബാറ്റ് താഴെ വീണതിന് പിന്നാലെ പന്ത് മൂന്ന് നാല് തവണ ബാറ്റില്‍ തൊട്ട് മുത്തി. 

139 പന്തില്‍ നിന്ന് ആറ് ഫോറും നാല് സിക്‌സും പറന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. കേപ്ടൗണിലെ ആദ്യ ടെസ്റ്റില്‍ മോശം ഷോട്ടിന് ശ്രമിച്ച് പന്ത് പുറത്തായതിന് പിന്നാലെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചാണ് പന്ത് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് വീശിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT