Agarkar Seeks Extension as India Chief Selector Until 2027 file
Sports

കരാർ നീട്ടണം,ആവശ്യവുമായി അഗാർക്കർ; ബിസിസിഐയുടെ താത്പര്യം മറ്റൊരാൾ?

അഗാർക്കറിന്റെ പല തീരുമാനങ്ങളും വലിയ വിമർശനം ആദ്യ ഘട്ടത്തിൽ നേരിടേണ്ടി വന്നിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടർ സ്ഥാനത്ത് തുടരാൻ താൽപര്യം പ്രകടിപ്പിച്ച് അജിത് അഗാർക്കർ. കരാർ 2027ലെ ഏകദിന ലോകകപ്പ് വരെ തന്റെ കരാർ നീട്ടണമെന്ന് ആവശ്യപ്പെട്ട് അഗാർക്കർ ബിസിസിഐയെ സമീപിച്ചെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 2026 ജൂൺ വരെയാണ് അഗാര്‍ക്കറുടെ കാലാവധി.

2023 ലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി അഗാർക്കർ ചുമതലയേറ്റെടുത്തത്. അതിന് ശേഷം ഇന്ത്യ തുടർച്ചയായ രണ്ട് ടി20 ലോകകപ്പ് കിരീടങ്ങളും (2024, 2026) ഐസിസി ചാമ്പ്യൻസ് ട്രോഫി (2025)യും നേടിയിരുന്നു. ഇതിനെത്തുടർന്ന് 2025ൽ വീണ്ടും അഗാർക്കറിന്റെ കരാർ ബിസിസിഐ നീട്ടിയിരുന്നു.

അഗാർക്കറിന്റെ പല തീരുമാനങ്ങളും വലിയ വിമർശനം ആദ്യ ഘട്ടത്തിൽ നേരിടേണ്ടി വന്നിരുന്നു. ഉദാഹരണത്തിന്, ടി20 ടീമിന്റെ ദീർഘകാല നായകനായി സൂര്യകുമാർ യാദവിനെ തീരുമാനിച്ചതും, ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശർമയെ മാറ്റിയതുമൊക്കെ ഏറെ വിവാദങ്ങളാണ് സൃഷ്ടിച്ചത്.

പിന്നീട്, ഈ തീരുമാനങ്ങൾ ശരി ആയിരുന്നു എന്ന് വിമർശകർ തന്നെ സമ്മതിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ അഗാർക്കറുടെ കാലാവധി ബിസിസിഐ നീട്ടാനാണ് സാധ്യത. അതേസമയം, വെസ്റ്റ് സോണിൽ നിന്നുള്ള മറ്റൊരു മുൻ ഇന്ത്യൻ താരത്തെ അഗാർക്കറിന്റെ പിന്‍ഗാമിയായി പരിഗണിക്കുന്നു എന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്.

Agarkar Seeks Extension as India Chief Selector Until 2027.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

'ഐപിഎല്‍ സൂപ്പര്‍, പിഎസ്എല്‍ വിരമിച്ചവരുടെ ലീഗ്; താരങ്ങള്‍ക്ക് മുന്നില്‍ പാക് ബോര്‍ഡ് ഓച്ഛാനിച്ച് നിൽക്കുന്നു'

ഇങ്ങനെ ചെയ്താൽ നെയ്യ് കുറേ കാലം ഫ്രഷായി ഇരിക്കും

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദപാത്തി; തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

ഈസിയായി മുന്തിരിയിലെ കീടനാശിനി കഴുകിക്കളയാം

SCROLL FOR NEXT