Aiden Markram X
Sports

സെഞ്ച്വറിയടിച്ച് ടെസ്റ്റ് കിരീടം; എയ്ഡന്‍ മാര്‍ക്രം ഐസിസിയുടെ മികച്ച താരം

വെസ്റ്റ് ഇന്‍ഡീസിന്റെ ഹെയ്‌ലി മാത്യൂസ് വനിതാ താരം

സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: ഐസിസിയുടെ ജൂണ്‍ മാസത്തിലെ മികച്ച പുരുഷ താരമായി ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം തിരഞ്ഞെടുക്കപ്പെട്ടു. വനിതാ വിഭാഗത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഹെയ്‌ലി മാത്യൂസാണ് മികച്ച താരം.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയെ കിരീട വിജയത്തിലേക്ക് നയിച്ച മികവാണ് മാര്‍ക്രത്തെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ഫൈനലില്‍ താരം ഓള്‍ റൗണ്ട് മികവുമായാണ് കളം വാണത്. ദക്ഷിണാഫ്രിക്കയുടെ ഐസിസി ട്രോഫിയെ നീണ്ട കാലത്തെ ആഗ്രഹത്തിനു അവസാനമായതും ടെസ്റ്റ് കിരീടത്തിലൂടെയായിരുന്നു.

ഫൈനലില്‍ 282 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയാണ് മാര്‍ക്രം വിജയ തീരത്തെത്തിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തിനു പുറത്തായ മാര്‍ക്രം രണ്ടാം ഇന്നിങ്‌സില്‍ പക്ഷേ നിര്‍ണായക ബാറ്റിങുമായി കളം വാണു. താരം 207 പന്തുകള്‍ നേരിട്ട് 14 ഫോറുകള്‍ സഹിതം 136 റണ്‍സാണ് മാര്‍ക്രം സ്വന്തമാക്കിയത്. മത്സരത്തില്‍ രണ്ട് വിക്കറ്റുകളും മാര്‍ക്രം വീഴ്ത്തി.

ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെതിരായ മികച്ച പ്രകടനമാണ് ഹെയ്‌ലി മാത്യൂസിനെ തുണച്ചത്. താരം മൂന്ന് ഏകദിനത്തില്‍ നിന്നു 104 റണ്‍സും നാലും വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.

Aiden Markram, and Hayley Matthews have been named the ICC Players of the Month for June 2025 after their stellar performances throughout the month. Markram propelled South Africa to the WTC win, whereas Matthews was brilliant in bilateral series.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

'എന്റെ ജീവിതത്തിലെ പ്രണയം'; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടൻ അല്ലു സിരിഷ്

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

SCROLL FOR NEXT