പ്രതീകാത്മകം ഫയല്‍
Sports

'മദ്യപിച്ചെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു'- എഐഎഫ്എഫ് അംഗത്തിനെതിരെ വനിതാ താരങ്ങള്‍

ഗോവയില്‍ നിന്നുള്ള താരങ്ങളാണ് ആരോപണമുന്നയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) അംഗത്തിനെതിരെ പീഡന പരാതിയുമായി രണ്ട് ഇന്ത്യന്‍ വനിതാ താരങ്ങള്‍. എഐഎഫ്എഫ് അംഗം ദീപക് ശര്‍മ മദ്യപിച്ചെത്തി തങ്ങളെ ആക്രമിച്ചുവെന്നാണ് താരങ്ങളുടെ പരാതി. ഗോവയില്‍ നിന്നുള്ള രണ്ടാം ഡിവിഷനില്‍ കളിക്കുന്ന താരങ്ങളാണ് ആരോപണമുന്നയിച്ചത്.

ഹിമാചല്‍ പ്രദേശ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ദീപക് ശര്‍മ. തനിക്കെതിരെ വന്ന പരാതിയെ അദ്ദേഹം തള്ളി. അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നു അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അച്ചടക്ക ഇല്ലായ്മയെക്കുറിച്ച് താന്‍ താരങ്ങളോടു സംസാരിച്ചിരുന്നുവെന്നു ദീപക് പറയുന്നു. വിഷയം ഫെഡറേഷനില്‍ ചര്‍ച്ച ചെയ്യും. താരങ്ങളെ മറ്റാരൊക്കയോ ചേര്‍ന്നു തനിക്കെതിരെ തിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

വിഷയത്തിന്റെ ഇരു വശവും കേള്‍ക്കേണ്ടതുണ്ടെന്നു എഐഎഫ്എഫ് അധ്യക്ഷന്‍ കല്യാണ്‍ ചൗബെ വ്യക്തമാക്കി. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT