AIFF Super Cup 2025-26 x
Sports

87ല്‍ ഒബിയേറ്റയുടെ ഹെഡ്ഡര്‍; കഷ്ടിച്ച് ജയിച്ച് ബ്ലാസ്‌റ്റേഴ്‌സ്

52ാം മിനിറ്റില്‍ രാജസ്ഥാന്‍ താരം ഗുര്‍സിമ്രത് ഗില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി

സമകാലിക മലയാളം ഡെസ്ക്

ഫത്തോര്‍ഡ: സീസണിനു വിജയത്തോടെ തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്. എഐഎഫ്എഫ് സൂപ്പര്‍ കപ്പ് പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് മറുപടിയില്ലാത്ത ഒറ്റ ഗോളിനു രാജസ്ഥാന്‍ യുനൈറ്റഡ് എഫ്‌സിയെ വീഴ്ത്തി.

കളിയുടെ അവസാന ഘട്ടം വരെ ഇരു ടീമുകളും ഗോളടിക്കാതെ നില്‍ക്കുകയായിരുന്നു. 87ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഒടുവില്‍ വിജയ ഗോള്‍ കണ്ടെത്തിയത്.

കോള്‍ഡോ ഒബിയേറ്റയാണ് ബ്ലാസ്‌റ്റേഴ്‌സിനായി വല ചലിപ്പിച്ചത്. താരം പന്ത് ഹെഡ്ഡ് ചെയ്ത് വലയിലിടുകയായിരുന്നു.

കളിയുടെ 52ാം മിനിറ്റില്‍ രാജസ്ഥാന്‍ താരം ഗുര്‍സിമ്രത് ഗില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ രാജസ്ഥാന്‍ പത്ത് പേരായാണ് കളിച്ചത്. എന്നിട്ടും അവസാന ഘട്ടം വരെ അവര്‍ക്ക് ബ്ലാസ്റ്റേഴ്‌സിനെ പ്രതിരോധിക്കാനായി.

AIFF Super Cup 2025-26: kerala blastes vs rajasthan united- This will be the first-ever meeting between the sides.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

'മുത്തശ്ശൻ ആകാൻ പോവുകയാണോ ?'; അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി നാ​ഗാർജുന

ഉറങ്ങാൻ ചില ചിട്ടവട്ടങ്ങളുണ്ട്, എങ്ങനെ ഒരു 'ബെഡ് ടൈം റൂട്ടീൻ' ഉണ്ടാക്കാം

എന്റെ വീട്ടിലെത്തിയത് പോലെ, ഗുജറാത്തും എത്യോപ്യയും സിംഹങ്ങളുടെ നാട്: നരേന്ദ്ര മോദി

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

SCROLL FOR NEXT