ഫോട്ടോ: ഐസിസി, ട്വിറ്റർ 
Sports

രണ്ടാം ദിനം തുടക്കത്തിലെ ഇന്ത്യക്ക് പ്രഹരം, ആറ് വിക്കറ്റ് പിഴുത് അജാസ് പട്ടേല്‍ 

ന്യൂസിലാന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് വിക്കറ്റ് നഷ്ടം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ന്യൂസിലാന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് വിക്കറ്റ് നഷ്ടം. രണ്ടാം ദിനം രണ്ടാമത്തെ ഓവറില്‍ രണ്ട് വിക്കറ്റാണ് അജാസ് പട്ടേല്‍ വീഴ്ത്തിയത്. ഇതോടെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ വീണു. 

വൃധിമാന്‍ സാഹ, ആര്‍ അശ്വിന്‍ എന്നിവരുടെ വിക്കറ്റാണ് രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ അജാസ് പട്ടേല്‍ വീഴ്ത്തിയത്. ഇന്ത്യയുടെ ആദ്യ ആറ് വിക്കറ്റും വീഴ്ത്തിയിരിക്കുന്നത് അജാസ് പട്ടേലാണ്. എന്നാല്‍ ഒരുവശത്ത് വിക്കറ്റ് കളയാതെ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ പിടിച്ചു നില്‍ക്കുന്നു. 

62 പന്തില്‍ നിന്ന് 27 റണ്‍സ് എടുത്താണ് വൃധിമാന്‍ സാഹ മടങ്ങിയത്. ആര്‍ അശ്വിന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡ് ആയി. അക്‌സര്‍ പട്ടേലാണ് ഇപ്പോള്‍ മായങ്കിനൊപ്പം ക്രീസില്‍. 300ന് അടുത്തേക്ക് സ്‌കോര്‍ എത്തുക ഇന്ത്യക്ക് ഇപ്പോള്‍ വെല്ലുവിളിയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ