മുഹമ്മദ് സിറാജ് x
Sports

'ആകാശ് ദീപ് കുതിരയെ പോലെ..' ആറ് വിക്കറ്റ് നേട്ടത്തില്‍ പ്രതികരിച്ച് മുഹമ്മദ് സിറാജ്

ന്യൂ ബോളില്‍ സിറാജിനൊപ്പം പന്ത് എറിയുന്നത് വളരെയധികം സന്തോഷം തോന്നിയെന്ന് ആകാശ് ദീപും പ്രതികരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ആറ് വിക്കറ്റ് പ്രകടനത്തിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. തന്റെ മികച്ച പ്രകടനത്തില്‍ ആകാശ് ദീപിന്റെ പങ്ക് പ്രധാനമാണെന്നും താരം പറഞ്ഞു. അവസരത്തിനായി കാത്തിരിക്കുന്ന ഒരു കുതിരയെ പോലെയാണ് ആകാശ് ദീപെന്നും അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം എത്രമാത്രം ദാഹിക്കുന്നുവെന്ന് വ്യക്തമായെന്നും സിറാജ് ബിസിസിഐ ടിവിയോട് പറഞ്ഞു.

'മത്സരത്തില്‍ കഴിയുന്നത്രയും നിയന്ത്രണത്തോടെ പന്തെറിയാനും ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനുമാണ് ശ്രമിച്ചത്. ഉത്തരവാദിത്തങ്ങള്‍ ലഭിക്കുന്നത് വളരെ ഇഷ്ടമാണ്. റണ്‍സ് നല്‍കാതിരിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ആകാശ് ദീപിനൊപ്പം പന്തെറിയുന്നത് ഞാന്‍ വളരെയധികം ആസ്വദിച്ചു' സിറാജ് ബിസിസിഐ.ടിവിയോട് പറഞ്ഞു.

ന്യൂ ബോളില്‍ സിറാജിനൊപ്പം പന്ത് എറിയുന്നത് വളരെയധികം സന്തോഷം തോന്നിയെന്ന് ആകാശ് ദീപും പ്രതികരിച്ചു. 'ന്യൂ ബോളില്‍ ഞങ്ങള്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. അത് നന്നായി ആസ്വദിച്ചു. എനിക്ക് ന്യൂ ബോളില്‍ വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ സിറാജ് മികച്ച പിന്തുണയാണ് നല്‍കിയത്. ഒരറ്റത്ത് ബാറ്റര്‍മാരില്‍ സമ്മര്‍ദമുണ്ടാക്കുന്നതില്‍ സിറാജ് വലിയ പങ്കുവഹിച്ചു ആകാശ് ദീപ് പറഞ്ഞു.

രണ്ടാം ടെസ്റ്റില്‍ ജസ്പ്രിത് ബുംറയുടെ അഭാവത്തില്‍ ടീമിലെത്തിയ സിറാജും ആകാശ് ദീപും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സിറാജ് 6/70 എന്ന നിലയില്‍ മികച്ച പ്രകടനം കാഴചവെച്ചപ്പോള്‍ ആകാശ് ദീപിന്റെയും (4/88) പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമായി. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 407 റണ്‍സില്‍ ഒതുക്കിയത് ഇരുവരുടെയും മികവായിരുന്നു.

Akash Deep is like a horse Siraj response

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

SCROLL FOR NEXT