Anaya Bangar completes gender affirmation surgery Special arrangement
Sports

'യാത്ര കഠിനമായിരുന്നു, അച്ഛൻ എന്റെ കൂടെ നിന്നു'; ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി അനായ ബംഗാര്‍

എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിമിഷത്തിൽ അച്ഛൻ എന്റെ കൂടെ നിന്നതാണ് എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ദേശീയ ടീമിന്റെയും വിവിധ ഐപിഎല്‍ ടീമുകളുടെയും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാർ ലിംഗമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി. സമൂഹമാധ്യമത്തിലൂടെ അനായ തന്നെയാണ് ഈ വിവരം പങ്ക് വെച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ക്രിക്കറ്റ് താരം കൂടിയായ അനായ തന്റെ മാറ്റത്തിന്റെ കഥ പങ്കുവയ്ക്കുകയും കുടുംബം നൽകിയ പിന്തുണയ്ക്ക് നന്ദി പറയുകയുകയും ചെയ്തിട്ടിട്ടുണ്ട്.

''ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല. എനിക്ക് മാത്രമല്ല, എന്റെ കുടുംബത്തിനും അത്ര എളുപ്പമായിരുന്നില്ല. എന്നെ മനസ്സിലാക്കാനും, സ്വീകരിക്കാനും, എന്റെ കൂടെ നിൽക്കാനും കുറച്ചധികം സമയം എടുത്തു. ഒരുപാട് ആശയക്കുഴപ്പങ്ങളും ചോദ്യങ്ങളും നിറഞ്ഞ നിമിഷങ്ങളായിരുന്നു അപ്പോൾ. പക്ഷേ ഇന്ന്, ഇവിടെ നിൽക്കുമ്പോൾ ഞാൻ വളരെയധികം സന്തോഷത്തിലാണ്'' അനായ ബംഗാർ പങ്കു വെച്ച പോസ്റ്റിൽ പറയുന്നു.

''എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിമിഷത്തിൽ അച്ഛൻ എന്റെ കൂടെ നിന്നതാണ് എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത്. ഈ ശസ്ത്രക്രിയ എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ചുവടുവയ്പായിരുന്നു. മാറ്റത്തിന് സമയമെടുക്കും. സ്നേഹത്തിനും സമയമെടുക്കും. എല്ലാവരോടും നന്ദിയുണ്ട്. എപ്പോഴും.’’– അനായ പറഞ്ഞു.

ഇന്ത്യയ്ക്കായി 12 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുള്ള പിതാവ് സഞ്ജയ് ബംഗാറാണ് തന്റെ പ്രചോദനം എന്നും ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും അച്ഛൻ സഞ്ജയ് വഹിക്കുമെന്ന് അനായ മുൻപ് അറിയിച്ചിരുന്നു.

Anaya Bangar completes gender affirmation surgery.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരാകും?; എംഎല്‍എമാരുടെ മനസറിയാന്‍ എഐസിസി നിരീക്ഷകര്‍ കേരളത്തില്‍

'പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരും; അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി'

'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; പിണറായിയുടെ മണ്ഡലത്തിലും ഫ്‌ലക്‌സ് ബോര്‍ഡ്

പിഎസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ഉത്തരം കണ്ടത്താന്‍ ഗുഗിള്‍ ജെമിനി; ഉദ്യോഗാര്‍ഥിയും സഹായിയും അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ഡിഎംകെ- എഐഡിഎംകെ സഖ്യസര്‍ക്കാര്‍?; വിജയിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ നിര്‍ണായക നീക്കം

SCROLL FOR NEXT