Ancy Sojan  x
Sports

വീണ്ടും 'വെള്ളി' അണിഞ്ഞ് മലയാളി താരം ആന്‍സി സോജന്‍!

നേരിയ വ്യത്യാസത്തില്‍ സ്വര്‍ണ നഷ്ടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം ആന്‍സി സോജന് നേരിയ വ്യത്യാസത്തില്‍ സ്വര്‍ണം. തുടരെ രണ്ടാം ഏഷ്യന്‍ ഗെയിംസിലും താരം വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. ഒന്നാം ശ്രമത്തില്‍ 6.49 മീറ്റര്‍ താണ്ടിയും അഞ്ചാം ശ്രമത്തില്‍ 6.53 മീറ്റര്‍ താണ്ടിയും ആന്‍സി മുന്നില്‍ നിന്നിരുന്നു. എന്നാല്‍ ആറാം ശ്രമത്തില്‍ ചൈനയുടെ ഹ്വങ് യിങ്‌യിങ് 6.55 മീറ്റര്‍ താണ്ടി സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ താരം ഇത്തവണ അത് സുവര്‍ണ നേട്ടമാക്കി മാറ്റാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ നേരിയ വ്യത്യാസത്തില്‍ താരത്തിന് പോഡിയം ഫിനിഷ് നഷ്ടമായി.

200 മീറ്ററില്‍ വെങ്കലം

വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം. ഇന്ത്യയുടെ ഹരിത ഭദ്രയാണ് മെഡല്‍ സമ്മാനിച്ചത്. താരം 23.20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മൂന്നാമതെത്തി മെഡലുറപ്പിച്ചത്. സിങ്കപ്പുരിന്റെ ശാന്തി പെരേരയ്ക്കാണ് സ്വര്‍ണം. ചൈനയുടെ ചെന്‍ യുജിക്കാണ് വെള്ളി.

ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 34ല്‍ എത്തി. 4 സ്വര്‍ണം 15 വെള്ളി 15 വെങ്കലം മെഡലുകളാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്.

Ancy Sojan slips from the top spot and she will have to return home with a silver medal as China's Huang Yingying takes the gold with a terrific 6.55m jump on her final attempt

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിപിഎഫില്‍ മാസം 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ 15 വര്‍ഷം കഴിഞ്ഞാല്‍ എന്തുകിട്ടും?; കണക്ക്

അഡ്വ പി ജയപാല മേനോൻ അന്തരിച്ചു: സമാന്തര സിനിമാ പ്രസ്ഥാനത്തിന് അടിത്തറയിട്ട സാംസ്കാരിക നായകൻ

'കല്യാണം കഴിഞ്ഞാൽ പിന്നെ ഒരുങ്ങി നടക്കുന്നത് എന്തിനാണെന്ന് വിചാരിക്കുന്നവരുണ്ട്; അങ്ങനെ നടക്കുന്നതിൽ എന്താണ് തെറ്റ് ?'

കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നുന്നില്ലെന്ന് ആക്ഷേപം: പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് സീറോ ടിക്കറ്റ് നിഷേധിച്ചു; പരാതി

ജസ്റ്റിന്‍ ഗ്രീവ്‌സ് '101'; കന്നി സെഞ്ച്വറി കാര്യവട്ടത്ത്!