ഫോട്ടോ: ട്വിറ്റർ 
Sports

ചോരയൊലിച്ചിട്ടും കൂസാതെ ആന്‍ഡേഴ്‌സന്‍; കയ്യടിച്ച് ആരാധകര്‍ 

കാലിന് പരിക്കേറ്റിട്ടും കളിയുമായി മുന്‍പോട്ട് പോയ ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനെ പ്രശംസിച്ച് ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കാലിന് പരിക്കേറ്റിട്ടും കളിയുമായി മുന്‍പോട്ട് പോയ ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനെ പ്രശംസിച്ച് ആരാധകര്‍. ഓവല്‍ ടെസ്റ്റിന്റെ ഒന്നാം ഇന്ത്യന്‍ ഇന്നിങ്‌സിന്റെ സമയമാണ് ആന്‍ഡേഴ്‌സന് പരിക്കേറ്റത്. 

മുട്ടുകാല്‍ പൊട്ടി ചോര ആന്‍ഡേഴ്‌സന്റെ പാന്റില്‍ പടര്‍ന്നിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 40ാം ഓവറിലാണ് സംഭവം. എന്നാല്‍ ചോര പൊടിഞ്ഞിട്ടും മെഡിക്കല്‍ സ്റ്റാഫിനെ ഗ്രൗണ്ടിലേക്ക് വിളിക്കാനോ കളി നിര്‍ത്തി വെക്കാനോ ആന്‍ഡേഴ്‌സന്‍ തയ്യാറായില്ല. അടുത്ത ഡെലിവറിയിലേക്ക് ആന്‍ഡേഴ്‌സന്‍ കടന്നു. 

കാലിലെ പരിക്ക് ആന്‍ഡേഴ്‌സന്‍ കാര്യമാക്കിയില്ലെങ്കിലും ആരാധകരുടെ കണ്ണില്‍ ഇത് ഉടക്കിയിരുന്നു. കളിയിലേക്ക് വരുമ്പോള്‍ ടോസ് നഷ്ടപ്പെട്ട് ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 191 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. നാല് വിക്കറ്റ് വീഴ്ത്തി വോക്‌സും മൂന്ന് വിക്കറ്റുമായി റോബിന്‍സണും നിറഞ്ഞപ്പോള്‍ ഒരു വിക്കറ്റ് മാത്രമാണ് ആന്‍ഡേഴ്‌സന് വീഴ്ത്താനായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !