അനില്‍ കുംബ്ലെ/ഫയല്‍ ചിത്രം 
Sports

പൊലീസ് നടപടി ഞെട്ടിക്കുന്നത്; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി അനില്‍ കുംബ്ലെ

ജന്തര്‍ മന്തറില്‍ സമരം നടത്തിയ ഗുസ്തിക്കാരെ പൊലീസ് മര്‍ദ്ദിച്ച നടപടി ഞെട്ടിക്കുന്നതാണ്‌.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ. ജന്തര്‍ മന്തറില്‍ സമരം നടത്തിയ ഗുസ്തിക്കാരെ പൊലീസ് മര്‍ദ്ദിച്ച നടപടി ഞെട്ടിക്കുന്നതാണ്‌. ചര്‍ച്ചയിലുടെ താരങ്ങളുടെ ആവശ്യത്തിന് എത്രയും വേഗം പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കുംബ്ലെ പറഞ്ഞു. 

അതേസമയം, രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് കണ്ണീരൊഴുക്കി ഗംഗയില്‍ ഒഴുക്കാനായി ഹരിദ്വാറില്‍ എത്തി താരങ്ങള്‍. താരങ്ങള്‍ക്ക് പിന്തുണയുമായി വന്‍ ജനാവലിയാണ് അവിടെ എത്തിയത്. പാര്‍ലമെന്റ് മുന്നിലേക്ക് താരങ്ങള്‍ നടത്തിയ പ്രതിഷേധത്തിനെതിരെ പൊലീസിന്റെ ഭാഗുത്തുനിന്നുണ്ടായ ഇത്തരമൊരു കടുത്ത നീക്കത്തിലേക്ക് താരങ്ങളെ എത്തിച്ചത്.നരേന്ദ്രമോദി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ ദിനത്തിലാണ് ഇത്തരമൊരു പ്രതിഷേധം നടത്താന്‍ താരങ്ങള്‍ തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. 

ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ല. ഈ മെഡലുകള്‍ തങ്ങളുടെ ജീവനും ആത്മാവുമാണ്. കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകള്‍ ഗംഗയെപ്പോലെ പരിശുദ്ധമാണ്. എന്നാല്‍ ഇപ്പോള്‍ മെഡലുകള്‍ക്ക് വിലയില്ലാതായിയെന്ന് താരങ്ങള്‍ പറഞ്ഞു. മെഡലുകള്‍ നഷ്ടമായാല്‍ പിന്നെ താരങ്ങള്‍ക്ക് ആത്മാവില്ല. അതിന് ശേഷം രക്തസാക്ഷികളുടെ ഓര്‍മ്മകളുറങ്ങുന്ന ഇന്ത്യാ ഗേറ്റില്‍ നിരാഹാരസമരം നടത്തും. ഇന്നലെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദി ഡല്‍ഹി പൊലീസ് പൂര്‍ണ്ണമായും പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പിന്മാറില്ലെന്നും, സമരം ശക്തമാക്കുമെന്നുമാണ് താരങ്ങള്‍ അറിയിച്ചിട്ടുള്ളത്.

തങ്ങളെ പെണ്‍മക്കള്‍ എന്നാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും അദ്ദേഹം തങ്ങളോട് കരുതല്‍ കാണിച്ചില്ലെന്ന് താരങ്ങള്‍ ആരോപിച്ചു. സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളെന്ന പോലെയാണ് പൊലീസ് പെരുമാറിയത്. ലൈംഗിക ആരോപണ വിധേയനായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും താരങ്ങള്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ