ഫോട്ടോ: ട്വിറ്റർ 
Sports

ഇന്ത്യക്ക് വീണ്ടും തിരിച്ചടി, ഏകദിന പരമ്പര കോഹ്‌ലിക്ക് നഷ്ടമായേക്കും

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര വിരാട് കോഹ്‌ലിക്ക് നഷ്ടമായേക്കും എന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

ജോഹന്നാസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര വിരാട് കോഹ്‌ലിക്ക് നഷ്ടമായേക്കും എന്ന് സൂചന. പരിക്കിനെ തുടര്‍ന്ന് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റില്‍ നിന്ന് അവസാന നിമിഷം കോഹ്‌ലി പിന്മാറിയിരുന്നു. 

പുറംവേദനയെ തുടര്‍ന്നാണ് സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ കോഹ് ലി കളിക്കാതിരുന്നത്. ടോസിന് തൊട്ടുമുന്‍പാണ് കോഹ് ലി കളിക്കില്ലെന്ന് വ്യക്തമായത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര കോഹ് ലി കളിക്കില്ലെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. 

കുടുംബത്തോടൊപ്പം സമയം ചിലവിടാന്‍ കോഹ് ലി?

കുടുംബത്തോടൊപ്പം സമയം ചിലവിടാന്‍ ഏകദിന പരമ്പരയില്‍ നിന്ന് ഇടവേള നല്‍കണം എന്ന് കോഹ് ലി ആവശ്യപ്പെട്ടതായാണ് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് കോഹ് ലി തന്നെ വ്യക്തമാക്കിയിരുന്നു. എന്നല്‍ ഇപ്പോള്‍ കോഹ്‌ലി ഏകദിന പരമ്പര കളിച്ചേക്കില്ലെന്ന വാര്‍ത്തകളാണ് വീണ്ടും ശക്തമാവുന്നത്. 

പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുന്‍പായി കോഹ്‌ലിക്ക് പരിക്കില്‍ നിന്ന് മുക്തനാവാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് വാന്‍ഡറേഴ്‌സില്‍ ടോസിന്റെ സമയം കെഎല്‍ രാഹുല്‍ പങ്കുവെച്ചത്. വാന്‍ഡറേഴ്‌സില്‍ കോഹ് ലി കളിച്ചിരുന്നു എങ്കില്‍ പരമ്പരയിലെ മൂന്നാം ടെസ്റ്റ് കോഹ് ലിയുടെ 100ാമത്തെ ടെസ്റ്റ് ആയാനെ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തന്ത്രി കണ്ഠരര് രാജീവർക്ക് നിർണായകം; ജാമ്യാപേക്ഷയിൽ ഇന്ന് വിധി

ലോകകപ്പില്‍ ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ; ബുംറയ്ക്ക് വിശ്രമം നല്‍കിയേക്കും

'പുകവലിച്ചതുമൂലം മസ്തിഷകാഘാതം വന്നാല്‍ ഭിന്നശേഷി പെന്‍ഷന്‍ ഇല്ല'

പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം; ഡോക്ടര്‍ ബിന്ദു സുന്ദറിന് നിര്‍ബന്ധിത അവധി; അന്വേഷണസംഘം ഇന്ന് ആശുപത്രിയില്‍

പണം സൂക്ഷിച്ച് കൈകാര്യം ചെയ്യുക, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

SCROLL FOR NEXT