ഫോട്ടോ: ട്വിറ്റർ 
Sports

ചെല്‍സിയുടെ വമ്പന്‍ നഷ്ടം; അന്റോണിയോ റൂഡിഗര്‍ റയല്‍ മാഡ്രിഡില്‍

അടുത്ത സീസണ്‍ മുതല്‍ താരം റയല്‍ മാഡ്രിഡിനായി പന്തുതട്ടും. നാല് വര്‍ഷത്തെ കരാറിലാണ് റൂഡിഗര്‍ റയലിലേക്ക് എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ചെല്‍സിയുടെ ജര്‍മന്‍ പ്രതിരോധ താരം അന്റോണിയോ റൂഡിഗര്‍ റയല്‍ മാഡ്രിഡിലേക്ക്. ഫ്രീ ട്രാന്‍സ്ഫറില്‍ ഈ സീസണില്‍ താരം ചെല്‍സി ടീമില്‍ നിന്ന് പടിയിറങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. റൂഡിഗര്‍ അടുത്ത സീസണ്‍ മുതല്‍ ചെല്‍സിക്കൊപ്പം ഉണ്ടാകില്ലെന്ന് പരിശീലകന്‍ തോമസ് ടുക്കല്‍ സ്ഥിരീകരിക്കുകയും ചെയ്തു.

അടുത്ത സീസണ്‍ മുതല്‍ താരം റയല്‍ മാഡ്രിഡിനായി പന്തുതട്ടും. നാല് വര്‍ഷത്തെ കരാറിലാണ് റൂഡിഗര്‍ റയലിലേക്ക് എത്തുന്നത്. 

റൂഡിഗറുമായി കരാര്‍ പുതുക്കാന്‍ ചെല്‍സിക്ക് സാധിച്ചിരുന്നില്ല. ഇതോടെയാണ് താരം സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നിന്ന് മടങ്ങുമെന്ന് ഉറപ്പായത്. റയലിന് പുറമെ ബാഴ്‌സലോണ, യുവന്റസ്, പിഎസ്ജി ടീമുകളും താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ താരം റയല്‍ തിരഞ്ഞെടുക്കുകയായിരുന്നു. 

2017 മുതല്‍ ചെല്‍സിയുടെ നീല ജേഴ്‌സിയില്‍ കളിക്കുന്ന താരമാണ് റൂഡിഗര്‍. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഉജ്ജ്വലമായ പ്രകടനമാണ് താരം ടീമിനായി പുറത്തെടുത്തത്. ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ റൂഡിഗറുടെ പ്രതിരോധ മികവ് നിര്‍ണായകമായിരുന്നു. 

ജര്‍മന്‍ ക്ലബ് സ്റ്റുട്ട്ഗര്‍ടിലൂടെയാണ് താരം സീനിയര്‍ കരിയറിന് തുടക്കമിട്ടത്. പിന്നീട് ഇറ്റാലിയന്‍ ടീം റോമയ്ക്കായി കളത്തിലിറങ്ങി. റോമയില്‍ നിന്നാണ് താരം 2017ല്‍ ചെല്‍സിയിലേക്ക് എത്തിയത്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT