അക്വിബ് ജാവേദ്  എക്സ്
Sports

അക്വിബ് ജാവേദ് പാകിസ്ഥാന്‍ ഏകദിന, ടി 20 ടീം മുഖ്യ പരിശീലകന്‍

ഗാരി കേസ്റ്റണ്‍ രാജിവെച്ച ഒഴിവിലാണ് അക്വിബ് ജാവേദിന്റെ നിയമനം

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: മുന്‍ ഫാസ്റ്റ് ബൗളര്‍ അക്വിബ് ജാവേദിനെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ഏകദിന, ടി20 ടീമുകളെയാണ് അക്വിബ് പരിശീലിപ്പിക്കുക. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം ഗാരി കേസ്റ്റണ്‍ രാജിവെച്ച ഒഴിവിലാണ് അക്വിബ് ജാവേദിന്റെ നിയമനം.

നേരത്തെ പാകിസ്ഥാന്‍ ടെസ്റ്റ് ടീം പരിശീലകനായ ഓസ്‌ട്രേയിന്‍ മുന്‍ താരം ജേസണ്‍ ഗില്ലസ്പിക്ക് ഏകദിന, ടി 20 ടീമുകളുടെ താല്‍ക്കാലിക പരിശീലക ചുമതലയും നല്‍കിയിരുന്നു. എന്നാല്‍ ഗില്ലസ്പിക്ക് ചുമതല നല്‍കാനുള്ള തീരുമാനം മാറ്റിയാണ് അക്വിബ് ജാവേദിനെ നിയമിച്ചത്.

അക്വിബ് ജാവേദ് മുമ്പ് പാകിസ്ഥാന്‍ ടീമിന്റെ ബൗളിങ് കോച്ചായും, അണ്ടര്‍ 19 ടീമിന്റെ മുഖ്യപരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നവംബര്‍ 24 ന് ആരംഭിക്കുന്ന സിംബാബ് വെ പര്യടനമാണ് അക്വിബിന്റെ ആദ്യ ദൗത്യം. ഉടന്‍ തന്നെ ടെസ്റ്റ് കോച്ച് ജേസണ്‍ ഗില്ലസ്പിയെയും മാറ്റി, എല്ലാ ടീമുകളുടെയും മുഖ്യ പരിശീലകനായി അക്വിബ് ജാവേദിനെ നിയമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT