ഫയല്‍ ചിത്രം 
Sports

ഖത്തറിലേക്ക് അര്‍ജന്റീന പറക്കുമ്പോള്‍ ഒപ്പം സെര്‍ജിയോ അഗ്യുറോയും ഉണ്ടാവും; ആരാധകരെ സന്തോഷിപ്പിച്ച് വെളിപ്പെടുത്തല്‍ 

ഖത്തറിലേക്ക് ലോകകപ്പ് സ്വപ്‌നവുമായി എത്തുമ്പോള്‍ അര്‍ജന്റൈന്‍ സംഘത്തിനൊപ്പം സെര്‍ജിയോ അഗ്യുറോയുമുണ്ടാവും

Author : സമകാലിക മലയാളം ഡെസ്ക്


ബ്യൂണസ് ഐറിസ്: ഖത്തറിലേക്ക് ലോകകപ്പ് സ്വപ്‌നവുമായി എത്തുമ്പോള്‍ അര്‍ജന്റൈന്‍ സംഘത്തിനൊപ്പം സെര്‍ജിയോ അഗ്യുറോയുമുണ്ടാവും. അര്‍ജന്റീനയുടെ കോച്ചിങ് സ്റ്റാഫിനൊപ്പം ചേരാനുള്ള ഓഫര്‍ സ്വീകരിച്ചതായി അഗ്യുറോ അറിയിച്ചു. 

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അഗ്യുറോ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബാഴ്‌സലോണയിലേക്ക് എത്തി രണ്ട് മാസം പിന്നിട്ടപ്പോഴായിരുന്നു ആരോഗ്യ പ്രശ്‌നങ്ങള്‍ 33കാരനായ അഗ്യുറോയെ അലട്ടി എത്തിയത്. ഒക്ടോബറില്‍ ആല്‍വ്‌സിന് എതിരായ ബാഴ്‌സയുടെ മത്സരത്തിന് ഇടയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് അഗ്യുറോ ഗ്രൗണ്ട് വിട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. 

കോച്ചിങ് സ്റ്റാഫിനൊപ്പം ചേരുക എന്നതാണ് ആശയം

ലോകകപ്പിലേക്ക് എനിക്കും വരണം. സ്‌കലോനിയുമായി ഞാന്‍ സംസാരിച്ചു. കോച്ചിങ് സ്റ്റാഫിനൊപ്പം ചേരുക എന്നതാണ് ആശയം എന്ന് അഗ്യുറോ പറയുന്നു. അര്‍ജന്റീനയ്ക്കായി 101 മത്സരങ്ങള്‍ കളിച്ച താരമാണ് അഗ്യുറോ. 

സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അര്‍ജന്റീന. ബ്രസീലാണ് ഒന്നാമത്. 2018ല്‍ റഷ്യയില്‍ അടിതെറ്റി വീണിടത്ത് നിന്ന് അര്‍ജന്റീന ഒരുപാട് മുന്‍പോട്ട് വന്ന് കഴിഞ്ഞു. 1986ന് ശേഷം ലോക കിരീടം ലക്ഷ്യമിടുകയാണ് അര്‍ജന്റീന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാള്‍ പ്രളയം: മരണം 165 കവിഞ്ഞു, കാണാമറയത്ത് ആയിരത്തോളം പേര്‍, കാണാതായവരില്‍ 300 ഓളം ഇന്ത്യക്കാരെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി

'ഓണക്കുടി'യില്‍ റെക്കോര്‍ഡ്; എട്ടു ദിവസം കൊണ്ട് കുടിച്ചത് 771. 29 കോടിയുടെ മദ്യം

'കണ്മുന്നിൽ ഭാര്യ ഒഴുകി പോയി, നിസ്സഹായനായി നോക്കി നിന്ന് ഭർത്താവ്; 26കാരന് രക്ഷകനായി മാവ്': മിന്നൽ പ്രളയത്തിൻറെ നോവോർമ്മകൾ

ഇന്ന് രക്ഷാബന്ധൻ; എന്താണ് ഐതീഹ്യം, പുരാണ കഥകൾ അറിയാം

'പ്രഭാകരന്റെയും അനന്തൻ നമ്പ്യാരുടെയും സൗഹൃദം വച്ച് സ്പിൻ ഓഫ്; ഷമ്മി ചേട്ടനും സുധീർ കരമനയുമായിരുന്നു താരങ്ങൾ'