Arjun Tendulkar x
Sports

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

ബിസിസിസിഐയുടെ പ്രത്യേക അനുമതി വാങ്ങിയാണ് അർജുൻ പുതിയ തട്ടകം തേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിലുള്ളപ്പോൾ പ്ലെയിങ് ഇലവനിൽ അവസരം കിട്ടാതെ വന്നതോടെയാണ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ ലഖ്നൗ സൂപ്പർ ജയന്റ്സിലേക്ക് മാറിയത്. എന്നാൽ ഐപിഎൽ ഇത്തവണ പാതി പിന്നിട്ടിട്ടും ഇന്നുവരെ പ്ലെയിങ് ഇലവനിൽ അദ്ദേഹത്തിനു അവസരം കിട്ടിയിട്ടില്ല. ഇതോടെ താരം ഐപിഎൽ ഉപേക്ഷിച്ച് മുംബൈയിലേക്ക് തന്നെ മടങ്ങി. വെറുതെ ഇരിക്കാനല്ല താര പുത്രന്റെ മടക്കം. അർജുൻ മുംബൈ ടി20 ലീ​ഗിൽ കളിക്കാനാണ് ഐപിഎൽ ഉപേക്ഷിച്ചത്.

എആർസിഎസ് അന്ധേരി ടീമാണ് അർജുനെ ടീമിലെത്തിച്ചത്. ആഭ്യന്തര ലീ​ഗിൽ 2 ലക്ഷം അടിസ്ഥാന വിലയുള്ള അർജുനെ 10 ലക്ഷം മുടക്കിയാണ് അന്ധേരി ടീം സ്വന്തമാക്കിയത്. അടിസ്ഥാന വിലയുടെ 400 ശതമാനം അധികമാണിത്. ആഭ്യന്തര ക്രിക്കറ്റിൽ ​ഗോവയ്ക്കായാണ് അർജുൻ കളിക്കുന്നത്. ബിസിസിഐയുടെ പ്രത്യേക അനുമതി വാങ്ങിയാണ് താരം ഐപിഎൽ ഉപേക്ഷിച്ച് ആഭ്യന്തര ലീ​ഗ് കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ സംസ്ഥാന ലീ​ഗുകളിലൊന്നും താരം കളിച്ചിട്ടില്ല. ഇതും ടീം മാറ്റം എളുപ്പമാക്കി.

ഗോവയ്ക്കായി ബാറ്റിങിലും ബൗളിങിലും തിളങ്ങുന്ന അർജുനെ ഐപിഎല്ലിൽ ബൗളറായാണ് ടീമിലെടുത്തത്. മുഹമ്മദ് ഷമിയും മൊഹ്സിൻ ഖാനും പ്രിൻസ് യാദവും തിളങ്ങി നിൽക്കുന്നതിനാൽ ലഖ്നൗ പേസ് നിരയിൽ അർജുന് ഇടം കണ്ടെത്തുക പ്രയാസമാണ്. ഇതോടെയാണ് താരത്തിന്റെ മനംമാറ്റം.

Arjun Tendulkar, who is yet to play a game for Lucknow Super Giants in IPL 2026, was roped in by the ARCS Andheri team for Rs 10 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴ, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

രാജസ്ഥാൻ റോയൽസിന് '15,660.23' കോടി രൂപ! റെക്കോർഡ‍് തുകയ്ക്ക് സ്വന്തമാക്കി മിത്തൽ കുടുംബം, അദാർ പൂനവാല കൺസോർഷ്യം

'ആ ഒരു വര്‍ഷക്കാലം എന്നും മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

'അമിതമായ സമ്മർദ്ദം, എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് മനസിലായി'; 'തലൈവർ 173' യിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സുന്ദർ സി

SCROLL FOR NEXT