മുംബൈ: ഇന്ത്യന് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറുടെ മകന് അര്ജുന് ടെണ്ടുല്ക്കര് മുംബൈ സീനിയര് ടീമിനായി ഡൊമസ്റ്റിക്ക് ക്രിക്കറ്റില് അരങ്ങേറ്റം കുറിച്ചു. ഹരിയാനക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തിലാണ് ഇടംകൈയന് പേസറായ അര്ജുന് അരങ്ങേറ്റം കുറിച്ചത്.
മുംബൈ സീനിയര് ടീമില് അരങ്ങേറിയതോടെ 21കാരനായ ജൂനിയര് ടെണ്ടുല്ക്കര് ഐപിഎല് താര ലേലത്തിനുള്ള താരങ്ങളുടെ പട്ടികയില് ഇടം പിടിക്കാനും യോഗ്യത നേടി. അടുത്ത സീസണിലെ ഐപിഎല്ലിലും താരത്തെ കാണാം.
നേരത്തെ മുംബൈയുടെ വിവിധ വയസിലുള്ള ടീമുകളില് കളിച്ചിട്ടുള്ള താരമാണ് അര്ജുന്. ഇന്ത്യന് സീനിയര് ടീമിനായി വിവിധ സമയത്ത് നെറ്റ്സില് പന്തെറിഞ്ഞിട്ടുള്ള അര്ജുന് ഇന്ത്യയുടെ അണ്ടര് 19 ടീമിനായും കളത്തിലിറങ്ങിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates