മുംബൈ ഇന്ത്യന്‍സ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍/ഫോട്ടോ: ട്വിറ്റര്‍ 
Sports

അര്‍ജുന്‍ ടെണ്ടുല്‍ക്കറിന്റെ ഐപിഎല്‍ അരങ്ങേറ്റം; പ്രതികരണവുമായി മഹേല ജയവര്‍ധനെ

അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് കളത്തിലിറക്കുമോ എന്നതാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചോദ്യങ്ങളില്‍ ഒന്ന്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് കളത്തിലിറക്കുമോ എന്നതാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചോദ്യങ്ങളില്‍ ഒന്ന്. അതിനിപ്പോള്‍ ഉത്തരം നല്‍കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകന്‍ മഹേല ജയവര്‍ധനെ. 

ടീമിനുള്ളിലെ ഏറ്റവും മികച്ച കളിക്കാരെ കളത്തിലിറക്കുക എന്നതിലാണ് കാര്യം. അര്‍ജുന്‍ അതില്‍ ഉള്‍പ്പെട്ടാല്‍ നമുക്കത് പരിഗണിക്കാം. എന്നാല്‍ ടീം കോമ്പിനേഷനാണ് അവിടെ പ്രാധാന്യം നല്‍കേണ്ടത്. സ്‌ക്വാഡിലുള്ള എല്ലാവരും ഞങ്ങള്‍ക്ക് മുന്‍പിലെ സാധ്യതകളാണ്. എങ്ങനെയാണ് കാര്യങ്ങള്‍ മുന്‍പോട്ട് പോകുന്നത് എന്ന് നോക്കാം എന്നും ജയവര്‍ധനെ പറഞ്ഞു. 

30 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചത്. അര്‍ജുനായി ഗുജറാത്ത് ടൈറ്റന്‍സും താര ലേലത്തില്‍ എത്തിയിരുന്നു. സീസണില്‍ നെറ്റ്‌സിലെ അര്‍ജുന്റെ ബൗളിങ് മികവ് പലപ്പോഴായി മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ചിരുന്നു. 2021 സീസണിന്റെ രണ്ടാം ഘട്ടം പരിക്കിനെ തുടര്‍ന്ന് അര്‍ജുന് നഷ്ടമായി. 2021 ജനുവരിക്ക് ശേഷം മത്സരങ്ങള്‍ കളിച്ചിട്ടില്ലെങ്കിലും അര്‍ജുനെ ഈ സീസണില്‍ മുംബൈ ടീമിലെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT