Arne Slot x
Sports

'ക്ലോപിന്റെ' പകരക്കാരൻ 'സ്ലോട്ട്' അട്ടർ 'ഫ്ളോപ്പ്'! പുറത്താക്കി ലിവർപൂൾ

ആന്തണി ഇറോള പകരക്കാരനായേക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലണ്ടൻ: യുർ​ഗൻ ക്ലോപിന്റെ പകരക്കാരനായി ലിവർപൂൾ പ്രതീക്ഷയോടെ എത്തിച്ച അർനെ സ്ലോട്ടിനെ രണ്ട് സീസണുകൾ തീർന്നപ്പോൾ ലിവർപൂൾ പുറത്താക്കി. ആദ്യ സീസണിൽ ലിവർപൂളിനെ അവരുടെ ചരിത്രത്തിലെ 20ാമത് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ച 47കാരനായ ഡച്ച് പരിശീലകന് രണ്ടാം സീസണിൽ ആ ഫോം തുടരാനായില്ല.

ലിവർപൂളിന്റെ ഈ സീസണിലെ മോശം പ്രകടനത്തെത്തുടർന്നാണ് ക്ലബ് ഉടമകൾ കടുത്ത തീരുമാനമെടുത്തത്. ഈ സീസണിൽ കിരീടം നിലനിർത്താൻ ഇറങ്ങിയ ലിവർപൂളിന് ലീഗിൽ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

അടുത്ത സീസണിലെ ചാംപ്യൻസ് ലീഗ് യോഗ്യത നേടാനായെങ്കിലും, വെറും 60 പോയിന്റുകൾ മാത്രമാണ് ലിവർപൂളിന് ഇത്തവണ സ്വന്തമാക്കാനായത്. 2015-16 സീസണിന് ശേഷമുള്ള അവരുടെ ഏറ്റവും കുറഞ്ഞ പോയിന്റ് നിലയാണിത്. ചാംപ്യന്മാരായ ആഴ്സണലിനേക്കാൾ 25 പോയിന്റ് പിന്നിലാണ് അവർ ഫിനിഷ് ചെയ്തത്.

ബേൺമത്തിന്റെ പരിശീലക സ്ഥാനം അടുത്തിടെ ഒഴിഞ്ഞ സ്പാനിഷ് താരം അന്തണി ഇറോള ആണ് സ്ലോട്ടിന് പകരക്കാരനാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന പരിശീലകൻ. ലിവർപൂൾ മാനേജ്മെന്റ് പുതിയ ചുമതലകളെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തെ സമീപിച്ചതായാണ് റിപ്പോർട്ടുകളുണ്ട്.

Head coach Arne Slot has been sacked by Liverpool after two seasons in charge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ഇരുട്ടില്‍ തന്നെ; എസിയുടെ താപനില 25ഡിഗ്രിക്ക് മുകളിലാക്കണം; അലങ്കാരവിളക്കുകള്‍ വേണ്ട; പവര്‍ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി

വെള്ളം ചോദിച്ചെത്തിയ യുവാവ് പിടിച്ചു പറിച്ചോടിയത് കല്യാണിയുടെ ഏക സമ്പാദ്യമായ സ്വര്‍ണ മാല

'അപൂര്‍വ പൂജകളും വിപുലമായ ഹോമങ്ങളും'; കേരളത്തിലെ ആദ്യ ആഷാഢ നവരാത്രി മഹോത്സവത്തിന് തുടക്കം

പശുവിനെ കെട്ടുന്നതിനിടെ താഴ്ചയിലേക്ക് വീണ് വീട്ടമ്മ മരിച്ചു

'ഓടുന്ന വണ്ടിയില്‍ നമ്മള്‍ ഓടിയിട്ട് കാര്യമില്ല, കറന്റ് വന്നാലേ സംസാരിക്കാന്‍ പറ്റുകയുള്ളു'; മുഖ്യമന്ത്രിക്ക് 'കട്ട്' പറഞ്ഞ് കറന്റ്