ആഴ്സണല്‍ ടീം ട്വിറ്റര്‍
Sports

ഒടുവില്‍ എവേ പോര് വിജയിച്ച് ആഴ്‌സണല്‍; പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത്

നോട്ടിങ്ഹാം ഫോറസ്റ്റിനെയാണ് ആഴ്‌സണല്‍ വീഴ്ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീട പോര് സജീവമാക്കി ആഴ്‌സണല്‍. 20 വര്‍ഷത്തിലധികമായി കിട്ടാക്കനിയായി നില്‍ക്കുന്ന പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കാമെന്ന പ്രതീക്ഷയില്‍ നില്‍ക്കുന്ന അവര്‍ ഇടവേളയ്ക്ക് ശേഷം ഒരു എവേ പോരാട്ടം വിജയിച്ചു. ഇതോടെ പോയിന്റ് പട്ടികയില്‍ രണ്ടാമതും എത്തി.

കടുത്ത പോരാട്ടത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെയാണ് ആഴ്‌സണല്‍ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സിന്റെ ജയം.

ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് ഇരു ടീമുകളും വല ചലിപ്പിച്ചത്. 65ാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസുസാണ് പ്രതിരോധം പൊളിച്ച് ആഴ്‌സണലിനെ മുന്നിലെത്തിച്ചത്. ഏഴ് മിനിറ്റിനുള്ളില്‍ ബുകായോ സകയും വല ചലിപ്പിച്ചു.

89ാം മിനിറ്റില്‍ നോട്ടിങ്ഹാം ഒരു ഗോള്‍ മടക്കി ആശ്വാസം കൊണ്ടു. തയ്‌വോ അവോനിയി ആണ് ഗോള്‍ നേടിയത്.

ജയത്തോടെ 22 കളികളില്‍ നിന്നു 46 പോയിന്റുമായി ആഴ്‌സണല്‍ രണ്ടാം സ്ഥാനത്ത്. 48 പോയിന്റുള്ള ആഴ്‌സണല്‍ ഒന്നാം സ്ഥാനത്തും 43 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ലിവര്‍പൂളും സിറ്റിയും 21 മത്സരങ്ങളാണ് കളിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍