Arsenal  x
Sports

ആര്‍ട്ടേറ്റയുടെ 'പീരങ്കിപ്പട'! കാത്തിരുന്നത് 22 വര്‍ഷം; ആഴ്സണലിന്റെ പ്രീമിയർ ലീ​ഗ് ​'ഗ്ലോറി'

2003-04 സീസണിലാണ് ആഴ്‌സണല്‍ അവസാനമായി പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 140 വര്‍ഷത്തിനടുത്ത് ചരിത്രം പറാനുണ്ട് ആഴ്‌സണല്‍ ഫുട്‌ബോള്‍ ക്ലബിന്. ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ സവിശേഷമായി നിന്നൊരു സംഘം കൂടിയാണ് ഗണ്ണേഴ്‌സ് അഥവാ പീരങ്കിപ്പട എന്ന പേരില്‍ അറിയപ്പെട്ട ആഴ്‌സണല്‍. ലീഗില്‍ ടോപ് ഫോറായി നില്‍ക്കുമ്പോഴും കപ്പിനും ചുണ്ടിനും ഇടയില്‍ അവര്‍ക്ക് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ പലപ്പോഴും നഷ്ടപ്പെട്ടിട്ടുണ്ട്. ഒടുവില്‍ 22 വര്‍ഷത്തെ കാത്തിരിപ്പിനു അവര്‍ കഴിഞ്ഞ ദിവസം വിരാമമിട്ടു. ആഴ്‌സണല്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായി. ഒരു മത്സരം കൂടി സീസണില്‍ ബാക്കി നില്‍ക്കെയാണ് ഗണ്ണേഴ്‌സിന്റെ കിരീട ഗാഥ. 2003-04 സീസണിലാണ് ആഴ്‌സണല്‍ അവസാനമായി പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയത്.

സീസണില്‍ ഡബിള്‍ നേട്ടത്തിനുള്ള അവസരവും അവര്‍ക്കുണ്ട്. ഇംഗ്ലണ്ടില്‍ മാത്രമല്ല യൂറോപ്യന്‍ ചാംപ്യന്‍മാരാകാനുള്ള അവസരമാണ് മുന്നില്‍. 2006ലാണ് അവര്‍ അവസാനമായി ചാംപ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ചത്. അന്ന് ബാഴ്‌സലോണയോട് 2-1നു പരാജയപ്പെട്ടു. 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇത്തവണ അവര്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിലെത്തി. കിരീടം സ്വന്തമാക്കിയാല്‍ അവരുടെ കന്നി യൂറോപ്യന്‍ ഗ്ലോറിയായി അതുമാറും.

പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെ കിരീട പ്രതീക്ഷയ്ക്കു വെല്ലുവിളി ഉയര്‍ത്തി നിന്നത് രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു. ഇന്നലെ സിറ്റിയെ ബേണ്‍മത് 1-1നു സമനിലയില്‍ തളച്ചതോടെയാണ് പീരങ്കിപ്പട കപ്പുറപ്പിച്ചത്. 37 കളികള്‍ കഴിഞ്ഞപ്പോള്‍ ആഴ്‌സണലിന് 82 പോയിന്റുകള്‍. മാഞ്ചസ്റ്റര്‍ സിറ്റിക്ക് 78 പോയിന്റുകള്‍. ഇരു ടീമുകള്‍ക്കും ഇനി ഒരു മത്സരം ശേഷിക്കുന്നുണ്ടെങ്കിലും അതിനു പ്രസക്തിയില്ലാതായി.

സീസണിന്റെ തുടക്കം മുതല്‍ മുന്നേറിയ ആഴ്‌സണല്‍ പക്ഷേ ഇടയ്ക്കു വച്ച് താളം നഷ്ടപ്പെട്ടോ എന്നു സംശയിക്കും വിധമാണ് കളിച്ചത്. എന്നാല്‍ സീസണ്‍ അവസാന ഘട്ടത്തിലേക്ക് മാറിയപ്പോള്‍ ഗണ്ണേഴ്‌സ് മികവ് തിരിച്ചു പിടിക്കുന്ന കാഴ്ചയായിരുന്നു.

വിഖ്യാത പരിശീലകന്‍ ആഴ്‌സന്‍ വെങര്‍ക്കു ശേഷം ആഴ്‌സണലിനു പ്രീമിയര്‍ ലീഗ് കിരീടം സമ്മാനിക്കുന്ന പരിശീലകനായി മുന്‍ താരം കൂടിയായ മൈക്കല്‍ ആര്‍ട്ടേറ്റ മാറി. കഴിഞ്ഞ സീസണിലും അവര്‍ കിരീടം നേടുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ നേരിയ വ്യത്യാസത്തില്‍ കിരീടം ലിവര്‍പൂള്‍ സ്വന്തമാക്കി. ആഴ്ണല്‍ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പിന്നാലെയാണ് ഈ സീസണിലെ നേട്ടം.

Premier League title: Arsenal are Premier League champions, ending a 22-year drought

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3000 പേര്‍വരെ മരിച്ചേക്കും, ആയിരക്കണക്കിന് ശവക്കല്ലറകള്‍ തയ്യാര്‍; വന്‍ദുരന്തം മുന്‍കൂട്ടി കണ്ട് ഇറാന്‍

ഭക്ഷണത്തില്‍ 20 ഉറക്കഗുളിക കലര്‍ത്തി, ഭര്‍ത്താവിനെ കൊന്ന് ബാത്ത്‌റൂമില്‍ കുഴിച്ചുമൂടി; 45 ദിവസം കഴിഞ്ഞ് കേസ് തെളിയിച്ചത് ഇങ്ങനെ

റോസ് വാട്ടർ ദിവസവും ഉപയോഗിക്കാറുണ്ടോ? ചില പാർശ്വഫലങ്ങൾ പിന്നാലെ വരും

പാലാ നഗരസഭയില്‍ പിന്തുണ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ്, പ്രമേയം പാസ്സാക്കി മണ്ഡലം കമ്മിറ്റി

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മൂന്ന് മക്കള്‍; മുജ്തബയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു