ബെന്‍ ഡുക്കറ്റ്/ ട്വിറ്റർ 
Sports

ഡുക്കറ്റിന് സെഞ്ച്വറി നഷ്ടം; ആഷസില്‍ ഇംഗ്ലണ്ട് പൊരുതുന്നു

ഡുക്കറ്റും സാക് ക്രൗളിയും ചേര്‍ന്ന സഖ്യം മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ക്രൗളിക്ക് രണ്ട് റണ്‍സിലും പിന്നീടെത്തിയ ഒല്ലി പോപ്പിന് എട്ട് റണ്‍സിനും അര്‍ധ സെഞ്ച്വറി നഷ്ടമായി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് പൊരുതുന്നു. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 416 റണ്‍സില്‍ പുറത്തായി. രണ്ടാം ദിനത്തില്‍ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റുകള്‍ കൈയിലിരിക്കേ ഓസീസ് സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് 173 റണ്‍സ് കൂടി വേണം. 

ഓപ്പണര്‍ ബെന്‍ ഡുക്കറ്റിന് രണ്ട് റണ്‍സിന് സെഞ്ച്വറി നഷ്ടമായി. താരം 98 റണ്‍സ് കണ്ടെത്തി. ഡുക്കറ്റും സാക് ക്രൗളിയും ചേര്‍ന്ന സഖ്യം മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ക്രൗളിക്ക് രണ്ട് റണ്‍സിലും പിന്നീടെത്തിയ ഒല്ലി പോപ്പിന് എട്ട് റണ്‍സിനും അര്‍ധ സെഞ്ച്വറി നഷ്ടമായി. ക്രൗളി 48 റണ്‍സും പോപ്പ് 42 റണ്‍സും എടുത്ത് ഡുക്കറ്റിനെ പിന്തുണച്ചു. മൂന്ന് പേരും പുറത്തായതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. 

പിന്നീടെത്തിയ ജോ റൂട്ടിന് അധികം തിളങ്ങാനായില്ല. താരം പത്ത് റണ്‍സുമായി മടങ്ങി. 

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 25 റണ്‍സുമായി ഹാരി ബ്രൂകും, 6 റണ്ണുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സുമാണ് ക്രീസില്‍. 

ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, നതാന്‍ ലിയോണ്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരരത്തെ സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയും ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്ഡ് എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പിന്നീട് പുറത്താകാതെ നിന്നു 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ടീം സ്‌കോര്‍ 400 കടത്തിയത്. 

കരിയറിലെ 32ാം ടെസ്റ്റ് ശതകമാണ് സ്മിത്ത് ലോര്‍ഡ്‌സില്‍ കുറിച്ചത്. സ്മിത്ത് 110 റണ്‍സുമായി മടങ്ങി. താരം 15 ഫോറുകള്‍ പറത്തി. 

339ന് അഞ്ച് എന്ന നിലയിലാണ് രണ്ടാം ദിനം ഓസീസ് ബാറ്റിങ് പുനരാരംഭിച്ചത്. രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ അവര്‍ക്ക് രണ്ട് വിക്കറ്റുകളും നഷ്ടമായി. അലക്‌സ് കാരി (22), മിച്ചല്‍ സ്റ്റാര്‍ക്ക് (ആറ്) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. നതാന്‍ ലിയോണ്‍ (ഏഴ്), ജോഷ് ഹെയ്സല്‍ വുഡ് (നാല്) എന്നിവരാണ് രണ്ടാം ദിനത്തില്‍ മടങ്ങിയ മറ്റ് താരങ്ങള്‍.

നേരത്തെ ടോസ് നേടി ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങിനു വിടുകയായിരുന്നു. ഒപ്പണര്‍ ഡോവിഡ് വാര്‍ണര്‍ 66 റണ്‍സെടുത്തു. ഉസ്മാന്‍ ഖവാജ (17), മര്‍നസ് ലബുഷെയ്ന്‍ (47), ട്രാവിസ് ഹെഡ്ഡ് (71), കാമറൂണ്‍ ഗ്രീന്‍ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനത്തില്‍ ഓസ്‌ട്രേലിയക്ക് നഷ്ടമായത്. 

ഇംഗ്ലണ്ടിനായി ജോഷ് ടങ്, ഒല്ലി റോബിന്‍സന്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ നേടി. ജോ റൂട്ട് രണ്ട് വിക്കറ്റുകളും വീഴ്ത്തി. ആന്‍ഡേഴ്‌സന്‍, ബ്രോഡ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT