ashes pti
Sports

152ന് ഓസ്‌ട്രേലിയയെ ഓൾ ഔട്ടാക്കിയിട്ടും രക്ഷപ്പെടാതെ ഇംഗ്ലണ്ട്; 110 റണ്‍സിന് പുറത്ത്

42 റണ്‍സിന്റെ നിര്‍ണായക ലീഡുമായി ഓസീസ്

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ 152 റണ്‍സില്‍ ഓള്‍ ഔട്ടാക്കി ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ ബാറ്റിങ് അതിലും ദയനീയം. അവരുടെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം വെറും 110 റണ്‍സില്‍ അവസാനിച്ചു. ഓസ്‌ട്രേലിയ 42 റണ്‍സിന്റെ നിര്‍ണായക ലീഡും സ്വന്തമാക്കി. ബൗളര്‍മാര്‍ നല്‍കിയ മുന്‍തൂക്കം മുതലെടുക്കാന്‍ ഒരു ഇംഗ്ലീഷ് ബാറ്റര്‍ക്കും സാധിച്ചില്ല. പേസര്‍മാര്‍ക്ക് പ്രധാന്യമുള്ള ടീമിനെ ഇറക്കിയ ഓസീസ് തന്ത്രം ഫലം കണ്ടു.

ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ടിനു അതിവേഗമാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്. സ്‌കോര്‍ ബോര്‍ഡില്‍ 8 റണ്‍സ് എത്തുമ്പോഴേക്കും 3 വിക്കറ്റുകളും 16ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും നഷ്ടമായി.

പിന്നീട് അഞ്ചാമനായി എത്തിയ ഹാരി ബ്രൂക്കിന്റെ കൂറ്റനടികളാണ് സ്‌കോര്‍ ഈ നിലയ്‌ക്കെങ്കിലും എത്തിച്ചത്. താരം 34 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 41 റണ്‍സുമായി മടങ്ങി.

പിന്നീട് 91 റണ്‍സില്‍ 9ാം വിക്കറ്റും നഷ്ടമായ ഇംഗ്ലണ്ടിനെ ഒരറ്റത്ത് പൊരുതി നിന്ന ഗസ് അറ്റ്കിന്‍സനാണ് 100 കടത്തിയത്. താരം 35 പന്തുകള്‍ ചെറുത്ത് 28 റണ്‍സുമായി അവസാന വിക്കറ്റായി മടങ്ങി.

ഓസ്‌ട്രേലിയയ്ക്കായി മിച്ചല്‍ നെസര്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. സ്‌കോട്ട് ബോളണ്ട് 3 വിക്കറ്റുകലും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും സ്വന്തമാക്കി. ശേഷിച്ച ഒരു വിക്കറ്റ് കാമറൂണ്‍ ഗ്രീനും പോക്കറ്റിലാക്കി.

നേരത്തെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് വെറും 152 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കു സാധിച്ചിരുന്നു. ടോസ് നേടി ബൗളിങെടുത്ത ഇംഗ്ലണ്ട് ഒരു ഓസീസ് ബാറ്ററേയും അധിക നേരം ക്രീസില്‍ നില്‍ക്കാന്‍ അനുവദിച്ചില്ല. 5 വിക്കറ്റുകള്‍ വീഴ്ത്തിയ ജോഷ് ടോംഗിന്റെ ബൗളിങാണ് ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസീസിന്റെ നടുവൊടിച്ചത്.

എട്ടാമനായി ക്രീസിലെത്തി 35 റണ്‍സെടുത്ത മിച്ചല്‍ നെസറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഉസ്മാന്‍ ഖവാജ (29), അലക്‌സ് കാരി (20) എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍.

സ്‌കോര്‍ 27ല്‍ നില്‍ക്കെയാണ് ഓസ്‌ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ട്രാവിസ് ഹെഡിനെ (12) പുറത്താക്കി അറ്റ്കിന്‍സനാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നീട് കൃത്യം ഇടവേളകളില്‍ ഓസീസിനു വിക്കറ്റുകള്‍ നഷ്ടമായി.

ഒരു ഘട്ടത്തില്‍ അവര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീട് കാമറൂണ്‍ ഗ്രീന്‍ (17), മിച്ചല്‍ നെസര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്‌കോര്‍ 100 കടത്തിയത്. ഇരുവരും ചേര്‍ന്നു സ്‌കോര്‍ 91ല്‍ നിന്നു നഷ്ടങ്ങളില്ലാതെ 143ല്‍ എത്തിച്ചു.

എന്നാല്‍ പിന്നീട് 9 റണ്‍സ് കൂടിയേ ഓസീസിനു ചേര്‍ക്കാന്‍ സാധിച്ചുള്ളു. സ്‌കോര്‍ 152ല്‍ നില്‍ക്കെ ശേഷിച്ച മൂന്ന് വിക്കറ്റുകളും നിലംപൊത്തി. 46ാം ഓവര്‍ എറിയാനെത്തിയ ജോഷോ ടോംഗ് ആദ്യ രണ്ട് പന്തുകളില്‍ തന്നെ പൊരുതി നിന്ന നെസറിനേയും പിന്നാലെ സ്‌കോട്ട് ബോളണ്ടിനേയും വീഴ്ത്തി ഇന്നിങ്‌സിനു തിരശ്ശീലയിട്ടു.

ജോഷ് ടോംഗ് 5 വിക്കറ്റെടുത്തപ്പോള്‍ ഗസ് അറ്റ്കിന്‍സന്‍ രണ്ട് വിക്കറ്റെടുത്തു. ബ്രയ്ഡന്‍ കര്‍സ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ashes: Australia has signaled their intent for a total Ashes whitewash by naming an all-pace attack for the fourth Test at the MCG.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ മണി ഞാനല്ല'; ശബരിമല സ്വര്‍ണക്കടത്തില്‍ ഡിണ്ടിഗല്‍ സ്വദേശിയെ ചോദ്യം ചെയ്ത് എസ്‌ഐടി

അവര്‍ ആദ്യമായി കിരീട മധുരം നുണഞ്ഞ വര്‍ഷം, ഹാരി കെയ്‌നും! 2025ലെ ഫുട്‌ബോള്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 33 lottery result

മണ്ഡലകാല സമാപനം: ഗുരുവായൂരില്‍ കളഭാട്ടം നാളെ

തണുപ്പാണ്, കൂടുതൽ ശ്രദ്ധയോടെ ചർമ്മം സംരക്ഷിക്കാം

SCROLL FOR NEXT