ഫോട്ടോ: ട്വിറ്റർ 
Sports

ബം​ഗളൂരുവിന്റെ പടിയിറങ്ങി; ആഷിഖ് കുരുണിയൻ എടികെ മോഹൻ ബ​ഗാനിൽ

അതിവേഗ നീക്കങ്ങള്‍ നടത്തി ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മിടുക്കനാണ് ആഷിഖ്

Author : സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത​: മലയാളി താരം ആഷിഖ് കുരുണിയൻ ഇനി എടികെ മോഹൻ ബ​ഗാന് വേണ്ടി കളത്തിലിറങ്ങും. ബംഗളൂരു എഫ്സിയില്‍ നിന്നാണ് ആഷിഖ് കൊൽക്കത്തൻ വമ്പൻമാരുടെ പാളയത്തിലെത്തിയത്. അഞ്ച് വര്‍ഷത്തെ കരാറിലാണ് 25കാരനെ മോഹന്‍ ബഗാന്‍ ടീമിലെത്തിച്ചത്.

അതിവേഗ നീക്കങ്ങള്‍ നടത്തി ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മിടുക്കനാണ് ആഷിഖ്. ഈയിടെ അവസാനിച്ച ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ മലയാളി താരത്തിന് സാധിച്ചിരുന്നു.

ആഷിഖ് ടീം വിട്ടതായി ക്ലബ് ബംഗളൂരു അധികൃതര്‍ അറിയിച്ചു. 2019ല്‍ പുനെ എഫ്സിയില്‍ നിന്നാണ് ആഷിഖ് ബംഗളൂരുവിലെത്തിയത്. 

ആഷിഖിനെ നല്‍കിയപ്പോള്‍ ബംഗളൂരു, മോഹന്‍ ബഗാന്റെ പ്രബീര്‍ ദാസിനെ സ്വന്തമാക്കി. ആഷിഖിനെ കൂടാതെ ഹൈദരാബാദ് എഫ്സിയുടെ ആശിഷ് റായിയെയും മോഹന്‍ ബഗാന്‍ ടീമിലെത്തിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം

'10-ാം നമ്പര്‍ ജേഴ്‌സി ഇനി നിനക്കുള്ളതാണ്'; നെയ്മര്‍ വിരമിക്കാനൊരുങ്ങുന്നെന്ന് റോഡ്രിഗോ 
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണക്കാലത്ത് കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; ചതയം ദിനത്തിൽ മാത്രം 8.07 കോടി

ഓഗസ്റ്റില്‍ വാങ്ങിക്കൂട്ടിയത് 30,919 കോടിയുടെ ഓഹരികള്‍; പ്രതീക്ഷയോടെ വിദേശ നിക്ഷേപകര്‍

തൃശൂർ പുലിക്കളി മഹോത്സവം 2026: അയ്യന്തോൾ ദേശം ഒന്നാമത്; ഒളരിക്കര രണ്ടാമതും വിയ്യൂർ മൂന്നാമതും

വിട്ടുമാറാത്ത ക്ഷീണം, ഇടയ്ക്കിടെ പനി; ശരീരത്തിൽ സമ്മർദ ഹോർമോൺ ഉയരുന്നതിന്റെ ലക്ഷണം

'മുഖ്യമന്ത്രി വാഗ്ദാനം പാലിച്ചിരുന്നെങ്കിൽ ആ ജീവൻ നഷ്ടപ്പെടില്ലായിരുന്നു'; ഷൗക്കത്തിന്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ