ആഷ്ലി ബാർടി/ ട്വിറ്റർ 
Sports

41 വർഷത്തെ ഇടവേള; വിംബിൾഡണിൽ മുത്തമിട്ട് ആഷ്ലി ബാർടി; വെല്ലുവിളിയാകാതെ പ്ലിസ്കോവ 

41 വർഷത്തെ ഇടവേള; വിംബിൾഡണിൽ മുത്തമിട്ട് ആഷ്ലി ബാർടി; വെല്ലുവിളിയാകാതെ പ്ലിസ്കോവ 

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ടിയ്ക്ക്. ഫൈനലില്‍ ലോക എട്ടാം നമ്പര്‍ താരം ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയെ പരാജയപ്പെടുത്തിയാണ് ബാര്‍ടിയുടെ കിരീട നേട്ടം. 41 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഓസ്ട്രേലിയൻ താരം വിംബിൾഡണിൽ കിരീടം സ്വന്തമാക്കുന്നത്. 

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ബാര്‍ടിയുടെ വിജയം. രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി വിജയം പിടിക്കാന്‍ പ്ലിസ്‌കോവയ്ക്ക് സാധിച്ചെങ്കിലും ഒന്നും മൂന്നും സെറ്റുകള്‍ ബാര്‍ടി അനായാസം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍:  6-3, 6(4)-7(7), 6-3. 

ഓസ്‌ട്രേലിയന്‍ താരമായ ബാര്‍ടിയുടെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. 2019ല്‍ ഫ്രഞ്ച് ഓപണിലാണ് താരം ആദ്യമായി മുത്തമിട്ടത്.

കരിയറിലെ ആദ്യ ​ഗ്രാൻഡ് സ്ലാം കിരീടമെന്ന നേട്ടത്തിലെത്താൻ പ്ലിസ്കോവയ്ക്ക് സാധിച്ചില്ല. 2016ലെ യുഎസ് ഓപണിലും താരം നേരത്തെ ഫൈനലിലെത്തിയിരുന്നെങ്കിലും അന്നും രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ശബരിമല യാത്ര കഴിവതും ഒഴിവാക്കണം; തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍