വീഡിയോ ദൃശ്യം 
Sports

രോഹിത്തിനെ അശ്വിന്‍ മടക്കി; ഗ്യാലറിയില്‍ റിതികയെ ആശ്വസിപ്പിച്ച് പ്രീതി; വീഡിയോ വൈറല്‍

35ാം ജന്മദിനത്തില്‍ ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ രോഹിത് ശര്‍മയ്ക്ക് കഴിഞ്ഞു. എന്നാല്‍ ബാറ്റിങ്ങില്‍ വീണ്ടും രോഹിത് പരാജയമായി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 35ാം ജന്മദിനത്തില്‍ ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ രോഹിത് ശര്‍മയ്ക്ക് കഴിഞ്ഞു. എന്നാല്‍ ബാറ്റിങ്ങില്‍ വീണ്ടും രോഹിത് പരാജയമായി. രണ്ട് റണ്‍സില്‍ നില്‍ക്കെ ഇവിടെ അശ്വിന്‍ ആണ് രോഹിത്തിനെ വീഴ്ത്തിയത്. ഈ സമയം ഗ്യാലറിയില്‍ നിന്ന് വന്ന ദൃശ്യമാണ് വൈറലാവുന്നത്. 

അശ്വിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന് ബാക്ക്‌വേര്‍ഡ് സ്‌ക്വയറില്‍ ക്യാച്ച് നല്‍കി രോഹിത് മടങ്ങിയപ്പോള്‍ ഗ്യാലറിയില്‍ മുംബൈ ക്യാപ്റ്റന്റെ ഭാര്യയെ ആശ്വസിപ്പിച്ചത് അശ്വിന്റെ ഭാര്യ. സ്‌കോര്‍ ഉയര്‍ത്താനാവാതെ രോഹിത് മടങ്ങിയത് ഗ്യാലറിയില്‍ ഭാര്യ റിതികയേയും സങ്കടപ്പെടുത്തി. 

റിതികയെ ആശ്വസിപ്പിക്കാന്‍ പ്രീതി എത്തി

അശ്വിന്റെ കുടുംബവും ഈ സമയം സ്റ്റാന്‍ഡിലുണ്ടായി. അശ്വിന്‍ വിക്കറ്റ് വീഴ്ത്തിയതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴും റിതികയെ ആശ്വസിപ്പിക്കാന്‍ പ്രീതി എത്തി. ഇതിന്റെ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വൈറലാവുന്നത്. 

ഐപിഎല്‍ 15ാം സീസണിലെ ആദ്യ ജയത്തിലേക്കാണ് മുംബൈ എത്തിയത്. രാജസ്ഥാന്‍ റോയല്‍സിന് 158 റണ്‍സില്‍ ഒതുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. മൂന്ന് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് കയ്യില്‍ വെച്ച് മുംബൈ ജയം പിടിച്ചു. അര്‍ധ ശതകം നേടിയ സൂര്യകുമാറിന്റേയും തിലകിന്റേയും കൂട്ടുകെട്ടാണ് ജയം പിടിക്കാന്‍ മുംബൈയെ തുണച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT