അശ്വിൻ/ ട്വിറ്റർ 
Sports

ടെസ്റ്റിന് മുന്‍പ് ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ അശ്വിന്‍; കൗണ്ടിയില്‍ കളിച്ചേക്കും

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ കൗണ്ടിയില്‍ കളിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ കൗണ്ടിയില്‍ കളിച്ചേക്കും. കൗണ്ടി ടീമായ സറേയ്ക്ക് വേണ്ടി അശ്വിന്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സോമര്‍സെറ്റിന് എതിരെ ജൂലൈ 11നാണ് സറേയുടെ മത്സരം ആരംഭിക്കുന്നത്. എന്നാല്‍ സറേയ്ക്ക് വേണ്ടി കളിക്കണം എങ്കില്‍ അശ്വിന് വര്‍ക്ക് വിസ വേണം. വര്‍ക്ക് വിസക്കായി ബിസിസിഐയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. 

നേരത്തെ നോട്ടിങ്ഹാംഷയര്‍, വോഴ്‌സ്‌റ്റെര്‍ഷയര്‍ എന്നീ ടീമുകള്‍ക്ക് വേണ്ടി അശ്വിന്‍ കൗണ്ടി കളിച്ചിട്ടുണ്ട്. 20 വിക്കറ്റ് വോഴ്‌സ്‌റ്റെര്‍ഷയറിന് വേണ്ടിയും 34 വിക്കറ്റ് നോട്ടിങ്ഹാംഷയറിന് വേണ്ടിയും വീഴ്ത്തി. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇടവേളയിലാണ് ഇന്ത്യന്‍ ടീം. 

ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ജൂലൈ 11 മുതല്‍ 14 വരെയാണ് സറേയുടെ മത്സരം. ജൂലൈ 14നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ടീം അംഗങ്ങള്‍ വീണ്ടും ബബിളിനുള്ളില്‍ പ്രവേശിക്കേണ്ടത്. 

ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുന്‍പായി പരിശീലന മത്സരം വേണമെന്ന ആവശ്യം ബിസിസിഐ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് മുന്‍പാകെ വെച്ചിട്ടുണ്ട്. ജൂലൈ മൂന്നാമത്തെ ആഴ്ചയില്‍ സെലക്ട് കൗണ്ടി ഇലവന് എതിരെ ഇന്ത്യ പരിശീലന മത്സരം കളിക്കുമെന്നാണ് സൂചന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT