ഇന്ത്യൻ ടീം പരിശീലനത്തിൽ (Asia Cup 2025) x
Sports

സഞ്ജുവിന് സ്ഥാനക്കയറ്റം? ബഞ്ച് കരുത്ത് പരീക്ഷിക്കാന്‍ ഇന്ത്യ; സാധ്യതാ ഇലവന്‍

ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ- ഒമാന്‍ പോരാട്ടം. രാത്രി 8.00 മുതല്‍. മത്സരം തത്സമയം സോണി ലിവില്‍

സമകാലിക മലയാളം ഡെസ്ക്

ദുബൈ: പാകിസ്ഥാനുമായുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനു മുന്‍പ് ബഞ്ച് ശക്തി പരീക്ഷിക്കാനുള്ള അവസരമാണ് ഇന്ത്യക്ക്. ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ ഒമാനുമായി നേര്‍ക്കുനേര്‍. രണ്ട് ആധികാരിക വിജയങ്ങളുമായി ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചാണ് എത്തുന്നത്. ഒമാന്‍ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായവരാണ്.

ഇന്ത്യയുടെ മധ്യനിരയും വാലറ്റവും ഇതുവരെ ടൂര്‍ണമെന്റില്‍ പരീക്ഷിക്കപ്പെട്ടിട്ടില്ല. മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ക്ക് ഇന്ന് ബാറ്റിങിനു അവസരം കിട്ടിയേക്കും. സഞ്ജു സാംസണ്‍, ഹര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കൊന്നും ബാറ്റിങിനു അവസരം കിട്ടിയിട്ടില്ല. പാകിസ്ഥാനെതിരെ ശിവം ദുബെയ്ക്ക് അവസരം കിട്ടിയെങ്കിലും കാര്യമായൊന്നും ചെയ്യേണ്ടി വന്നില്ല. ആദ്യ രണ്ട് മത്സരങ്ങളിലും താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്നാണ് ഇന്ത്യ വിജയം പിടിച്ചത്.

ടീമില്‍ മാറ്റങ്ങള്‍ക്കു സാധ്യതയുണ്ട്. ശുഭ്മാന്‍ ഗില്ലിനു ഓപ്പണിങില്‍ കാര്യമായി തിളങ്ങാനായിട്ടില്ല. അദ്ദേഹത്തിനു തിളങ്ങാനുള്ള അവസരമാണിത്.

ഒമാന്‍ ബാറ്റിങ് നിര ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ കാര്യമായ മാറ്റം ബൗളിങ് യൂണിറ്റില്‍ പ്രതീക്ഷിക്കാം. ജസ്പ്രിത് ബുംറയ്ക്ക് വിശ്രമം നല്‍കിയേക്കും. അര്‍ഷ്ദീപ് സിങിനു കളിക്കാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാള്‍ക്കും വിശ്രമം അനുവദിച്ചേക്കും. ഹര്‍ഷിത് റാണയ്ക്കു അവസരം നല്‍കാന്‍ സാധ്യതയുണ്ട്.

ഇന്ത്യ സാധ്യതാ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, ഹര്‍ദ്ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി/ ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്.

Asia Cup 2025: Having sealed their spot in the Super 4 stages, India might look to test their bench strength in the last group fixture against Oman. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൈവെട്ട് കേസില്‍ വിശാലമായ ഗൂഢാലോചന; തുടരന്വേഷണത്തിന് എന്‍ഐഎ

പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളും വിദേശ യാത്രകളും അന്വേഷിക്കുന്നു; ആസ്തികളിലും പരിശോധന

'ഏതു തരത്തിലുള്ള ഭീകരവാദത്തേയും ശക്തമായി നേരിടണം'; ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് ജി-20 സംയുക്തപ്രഖ്യാപനം

മഴ ഇന്നും തുടരും, ഇടി മിന്നലിനും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നഷ്ടപ്പെട്ട വസ്തു തിരിച്ചുകിട്ടും, ധനുരാശിക്കാര്‍ എതിരാളികളെ വശത്താക്കും

SCROLL FOR NEXT