സഞ്ജു സാംസണ്‍ (Asia Cup 2025) x
Sports

സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനില്‍ ഇല്ല? ഏഷ്യാ കപ്പിലെ ആദ്യ കളിയില്‍ ജിതേഷ് ശര്‍മ

ഈ മാസം 10ന് യുഎഇയുമായാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഏഷ്യാ കപ്പ് ടി20 പോരാട്ടത്തിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ഇടമുണ്ടാകില്ലെന്നു റിപ്പോര്‍ട്ട്. താരത്തിനു പകരം ജിതേഷ് ശര്‍മയ്ക്കായിരിക്കും അവസരം നല്‍കുകയെന്ന വിവരങ്ങളാണ് വരുന്നത്. ഈ മാസം 10ന് ആതിഥേയരായ യുഎഇയുമായാണ് ഇന്ത്യയുടെ ഏഷ്യാ കപ്പിലെ ആദ്യ മത്സരം.

ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടി20 ടീമിന്റെ ഭാഗമായതോടെയാണ് സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനത്തിനു ഇളക്കമുണ്ടായത്. ഓപ്പണിങ് പോയെങ്കിലും സഞ്ജുവിനെ പിന്നീടുള്ള സ്ഥാനങ്ങളിലൊന്നില്‍ ഇറക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആദ്യ കളിയില്‍ താരം ബഞ്ചലിരിക്കാനാണ് സാധ്യത.

ടൂര്‍ണമെന്റിനു മുന്നോടിയായി നടന്ന ഇന്ത്യയുടെ ആദ്യ പരിശീലന സെഷനില്‍ സഞ്ജു ത്രോ പരിശീലനമാണ് കൂടുതല്‍ ചെയ്തത്. കേരള ക്രിക്കറ്റില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി മാരക ഫോമില്‍ ബാറ്റ് വീശിയാണ് സഞ്ജു ഏഷ്യാ കപ്പിനായി യുഎഇയിലേക്ക് പറന്നത്.

ജിതേഷ് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ കന്നി കിരീട നേട്ടത്തില്‍ നിര്‍ണായകമായിരുന്നു. ഫിനിഷര്‍ റോളില്‍ താരം തിളങ്ങി. നിലവില്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ജിതേഷാണ്.

Asia Cup 2025: Jitesh Sharma is likely to be picked over Sanju Samson for India's opening fixture in the Asia Cup 2025 against the UAE as Shubman Gill will return to open the innings alongside Abhishek Sharma.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

SCROLL FOR NEXT