Asia Cup 2025 x
Sports

പാകിസ്ഥാനെ വിറപ്പിച്ച് ഒമാന്‍; ചരിത്ര ജയത്തിലേക്ക് വേണ്ടത് 161 റണ്‍സ്

മുഹമ്മദ് ഹാരിസിന് അര്‍ധ സെഞ്ച്വറി

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ പാകിസ്ഥാനെ പ്രതിരോധത്തിലാക്കി ഒമാന്‍. ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങിനു ഇറങ്ങുകയായിരുന്നു. ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഒമാന്‍ ബൗളര്‍മാര്‍ പാകിസ്ഥാന്‍ ബാറ്റിങ് നിരയെ കുരുക്കി.

നിശ്ചിത ഓവറില്‍ പാകിസ്ഥാന് 7 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 43 പന്തില്‍ 66 റണ്‍സെടുത്ത മുഹമ്മദ് ഹാരിസാണ് ടോപ് സ്‌കോറര്‍. താരം 7 ഫോറും 3 സിക്‌സും സഹിതമാണ് അര്‍ധ സെഞ്ച്വറി കണ്ടെത്തിയത്.

ഓപ്പണര്‍ ഫര്‍ഹാന്‍ 29 റണ്‍സ് കണ്ടെത്തി. 10 പന്തില്‍ 19 റണ്‍സെടുത്ത മുഹമ്മദ് നവാസ്, 16 പന്തില്‍ 23 റണ്‍സെടുത്ത ഫഖര്‍ സമാന്‍ എന്നിവരുടെ ബാറ്റിങുമാണ് ഈ നിലയ്ക്ക് സ്‌കോറെത്തിച്ചത്. ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ ഗോള്‍ഡന്‍ ഡക്കായി മടങ്ങി.

ഒമാനു വേണ്ടി ഷാഹ് ഫൈസല്‍, ആമിര്‍ കലീം എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് നദീം ഒരു വിക്കറ്റെടുത്തു.

Asia Cup 2025: Pakistan have lost three wickets in quick succession.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

SCROLL FOR NEXT