ദുനിത് വെള്ളാല​ഗെയും പിതാവും, ജയസൂര്യ ആശ്വസിപ്പിക്കുന്നു (Asia Cup 2025) x
Sports

ശ്രീലങ്കൻ ഓൾ റൗണ്ടറുടെ പിതാവ് മരിച്ചു; ഏഷ്യാ കപ്പ് ജയത്തിനു പിന്നാലെ ദുഃഖ വിവരം താരത്തെ അറിയിച്ച് ജയസൂര്യ (വിഡിയോ)

അഫ്​ഗാനിസ്ഥാനെതിരായ മത്സരത്തിനിടെയാണ് സങ്കട വാർത്ത ശ്രീലങ്ക ക്യാംപിലെത്തിയത്

സമകാലിക മലയാളം ഡെസ്ക്

അബു​ദാബി: ഏഷ്യാ കപ്പിൽ മൂന്ന് ആധികാരിക വിജയങ്ങളുമായി സൂപ്പർ ഫോർ റൗണ്ടിലെത്തിയ ആ​ഹ്ലാദത്തിനിടെ ശ്രീലങ്കൻ ടീം ക്യാംപിനെ ദുഃഖത്തിലാഴ്ത്തി ഓൾ റൗണ്ടർ ദുനിത് വെള്ളാല​ഗെയുടെ പിതാവിന്റെ വിയോ​ഗം. അബുദാബിയിൽ അഫ്​ഗാനിസ്ഥാനെതിരായ മത്സരത്തിൽ ശ്രീലങ്ക സ്കോർ പിന്തുടർന്നു ബാറ്റിങ് തുടരുന്നതിനിടെയാണ് സങ്കട വാർത്ത ക്യാംപിലെത്തിയത്.

ദുനിതിന്റെ പിതാവ് സുരങ്ക വെള്ളാല​ഗെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ശ്രീലങ്കയിലെ പ്രിൻസ് ഓഫ് വെയിൽസ് ടീമിന്റെ ക്യാപ്റ്റനായിരുന്നു സുരങ്ക. അദ്ദേഹത്തിനു പക്ഷേ ലങ്കൻ ദേശീയ ടീമിൽ അവസരം കിട്ടിയില്ല. മകനിലൂടെയാണ് ആ സ്വപ്നം പിതാവ് സാക്ഷാത്കരിച്ചത്.

മത്സര ശേഷം പരിശീലകൻ സനത് ജയസൂര്യയാണ് താരത്തോടു ദുഃഖ വാർത്ത അറിയിച്ചത്. പരിശീലകനും സഹ താരങ്ങളും മറ്റും ദുനിതിനെ ആശ്വസിപ്പിക്കുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്.

ദുനിതിന്റെ പിതാവ് അൽപ്പ സമയം മുൻപ് നമ്മെ വിട്ടിപിരിഞ്ഞു. അതീവ വേദനയോടെയാണ് ഞാനിതു പറയുന്നത്. മരണ വിവരം ദുനിതിനെ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനു പിന്തുണ നൽകേണ്ട സമയമാണ്. അതിനാൽ ആഘോഷങ്ങൾ അവസാനിപ്പിക്കണം- മുൻ ശ്രീലങ്കൻ താരം റസൽ അർണോൾഡ് കമന്ററിക്കിടെ വ്യക്തമാക്കി.

മത്സരത്തിൽ ആദ്യ മൂന്നോവറിൽ നന്നായി പന്തെറിഞ്ഞ ദുനിതിനു പക്ഷേ അവസാന ഓവറിൽ മികവ് കൈവിടേണ്ടി വന്നു. ഈ ഓവറിൽ അഫ്​ഗാൻ താരം മുഹമ്മദ് നബി അഞ്ച് സിക്സുകൾ സഹിതം 32 റൺസ് വാരി. ദുനിത് വെള്ളാ​ല​ഗെ നാലോവറിൽ 49 റൺസാണ് വഴങ്ങിയത്. ഒരു വിക്കറ്റ് നേടി. മത്സരത്തിൽ ലങ്ക ആറ് വിക്കറ്റ് വിജയവുമായി ​ഗ്രൂപ്പ് ചാംപ്യൻമാരായ സൂപ്പർ ഫോറിലെത്തി. അഫ്​ഗാൻ പുറത്താകുകയും ചെയ്തു.

Asia Cup 2025: Sri Lanka star Dunith Wellalage's father passed away in the middle of the Asia Cup match against Afghanistan. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഏതു തരത്തിലുള്ള ഭീകരവാദത്തേയും ശക്തമായി നേരിടണം'; ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് ജി-20 സംയുക്തപ്രഖ്യാപനം

കൈവെട്ട് കേസില്‍ വിശാലമായ ഗൂഢാലോചന; തുടരന്വേഷണത്തിന് എന്‍ഐഎ

മഴ ഇന്നും തുടരും, ഇടി മിന്നലിനും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നഷ്ടപ്പെട്ട വസ്തു തിരിച്ചുകിട്ടും, ധനുരാശിക്കാര്‍ എതിരാളികളെ വശത്താക്കും

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

SCROLL FOR NEXT