INDIAN TEAM  IMAGE CREDIT: BCCI
Sports

ശക്തമായ നിലയിൽ നിന്ന് തകർച്ചയിലേക്ക്, പാകിസ്ഥാന് നാലുവിക്കറ്റ് നഷ്ടം, എറിഞ്ഞിട്ട് ഇന്ത്യൻ സ്പിന്നർമാർ

ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ആദ്യം ബാറ്റു ചെയ്യുന്ന പാകിസ്ഥാന്‍ മികച്ച സ്‌കോറിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ മികച്ച സ്കോറിലേക്ക് നീങ്ങിയ പാകിസ്ഥാന്‍ സ്പിന്നര്‍മാരുടെ മുന്നില്‍ പതറുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 13 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍. തുടക്കത്തില്‍ ആക്രമിച്ച് കളിച്ച ഓപ്പണര്‍ സാഹിബ്സാദാ ഫര്‍ഹാന്റെയും അയൂബിന്റെയും മുഹമ്മദ് ഹാരിസിന്റെയും വിക്കറ്റാണ് പാകിസ്ഥാന് നഷ്ടമായത്.

അര്‍ധസെഞ്ചറി തികച്ച ഓപ്പണര്‍ സാഹിബ്സാദാ ഫര്‍ഹാന്‍ 38 പന്തില്‍ 57 റണ്‍സിലാണ് പുറത്തായത്. വരുണ്‍ ചക്രവര്‍ത്തിക്കാണ് വിക്കറ്റ്. മൂന്നു സിക്‌സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു ഫര്‍ഹാന്റെ ഇന്നിങ്‌സ്. ഒന്നാം വിക്കറ്റില്‍ സാഹിബ്സാദയും ഫഖര്‍ സമാനും ചേര്‍ന്ന് 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സായിരുന്നു പാക്കിസ്ഥാന്റെ സമ്പാദ്യം. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ശിവം ദുബെയാണ് ഇന്ത്യയുടെ ബോളിങ് ഓപ്പണ്‍ ചെയ്തത്. ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവരെയും പവര്‍പ്ലേയില്‍ ഇന്ത്യ പരീക്ഷിച്ചു.

ഫൈനലില്‍ പാക്കിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കു പകരം റിങ്കു സിങ് പ്ലേയിങ് ഇലവനിലെത്തി.

ASIA CUP FINAL 2025; INDIA VS PAKISTAN UPDATES

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT