ദോഹ: റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമി പോരാട്ടത്തില്‍ ശ്രീലങ്ക എ ടീമിനു മുന്നില്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ എ. നിശ്ചിത ഓവറില്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സാണ് അടിച്ചെടുത്തത്.
കഴിഞ്ഞ മത്സരത്തില്‍ തച്ചുതകര്‍ത്ത് മുന്നേറിയ വൈഭവ് സൂര്യവംശി ഈ മത്സരത്തിലും വെടിക്കെട്ടോടെ തുടങ്ങിയെങ്കിലും അര്‍ധ സെഞ്ച്വറിക്ക് 10 റണ്‍സ് അകലെ താരം വീണു. അഭിഷേക് ശര്‍മ, ക്യാപ്റ്റന്‍ തിലക് വര്‍മ, ഷഹ്ബാസ് അഹമദ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
63 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം അഭിഷേക് 78 റണ്‍സുമായി ടോപ് സ്‌കോററായി. തിലക് 3 ഫോറും ഒരു സിക്‌സും സഹിതം 53 റണ്‍സുമായി മടങ്ങി.
ഷഹ്ബാസ് അഹമദ് പുറത്താകാതെ 48 പന്തില്‍ 4 സിക്‌സുകള്‍ സഹിതം 54 റണ്‍സെടുത്തു. വൈഭവ് 27 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 40 റണ്‍സ് അടിച്ചാണ് പുറത്തായത്. തനുഷ് കൊടിയാന്‍ 28 റണ്‍സുമായി വാലറ്റത്ത് മികച്ച സംഭാവന നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates