ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്സ്
Sports

ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കുക ലക്ഷ്യം; ഇന്ത്യയെ ബാറ്റിങിന് അയച്ച് ബംഗ്ലാദേശ്

ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യ ഫൈനിലില്‍ എത്തും. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല.

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിന് അയച്ചു. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യ ഫൈനിലില്‍ എത്തും. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. അതേസമയം ഇന്ത്യയെ തോല്‍പ്പിച്ച് ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തുകയാണ് ബംഗ്ലാദേശിന്റെ ലക്ഷ്യം.

നാലുമാറ്റങ്ങളോടെയാണ് ബംഗ്ലാദേശ് കളിക്കുന്നത്. പരിക്കേറ്റ ലിട്ടണ്‍ ദാസിന് പകരം ജേക്കര്‍ അലിയാണ് ടീമിനെ നയിക്കുന്നത്. റിഷാദ് ഹൊസ്സൈന്‍, പര്‍വേസ് ഹൊസ്സൈന്‍ എന്നിവര്‍ ടീമിലെത്തി.

ഇന്ത്യന്‍ ടീം - അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി

ബംഗ്ലാദേശ് ടീം: സെയ്ഫ് ഹസ്സന്‍, തന്‍സിദ് ഹസന്‍ തമീം, പര്‍വേസ് ഹൊസൈന്‍, തൗഹിദ് ഹൃദോയ്, ഷമീം ഹൊസൈന്‍, ജേക്കര്‍ അലി, മുഹമ്മദ് സൈഫുദ്ദീന്‍, റിഷാദ് ഹൊസൈന്‍, തന്‍സിം ഹസന്‍ സാകിബ്, നസും അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍

Asia Cup Super 4s: Bangladesh win toss opt to field against India; skipper Litton Das ruled out

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍